??????????? ????????????? ????????????? ????????? ??????????? (????) ?????? ???????????? ???????????? ?????????

മെക്സികോ സിറ്റി: ഓര്‍മയില്ളേ, ഡെറിക് റെഡ്മണ്ടിനെ. മെഡല്‍പട്ടികയിലത്തൊതെ ഒളിമ്പിക്സ് ചരിത്രത്തിന്‍െറ യഥാര്‍ഥ ‘ചാമ്പ്യനായ’ ബ്രിട്ടീഷ് ഓട്ടക്കാരന്‍. 1992 ബാഴ്സലോണ ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തിന്‍െറ പാതിവഴിയില്‍ വീണിട്ടും അച്ഛന്‍െറ തോളില്‍ താങ്ങി ഓട്ടം പൂര്‍ത്തിയാക്കി ഒളിമ്പിക്സ് മാനവികതയുടേതു കൂടിയാണെന്ന് ലോകം കൊട്ടിഘോഷിച്ച ഡെറിക്.
കുതികാല്‍വെട്ടും ചതിയും ശീലമാക്കിയ ലോകത്ത്, ഡെറിക്കിനു ശേഷവും സ്പോര്‍ട്സ് ട്രാക് നന്മവറ്റാതെ ഒഴുകുകയാണ്. മനുഷ്യമനസ്സിനെ ഒരു നിമിഷത്തേക്കെങ്കിലും നനച്ചിടുന്ന ഈ കാഴ്ചകള്‍ കായിക ലോകത്ത് ഇപ്പോഴുമുണ്ട്. മെക്സിക്കന്‍ തീരനഗരം കൊസുമെയില്‍ നിന്നുള്ള ദൃശ്യമായിരുന്നു കഴിഞ്ഞ ദിവസം കായികലോകത്തെ ചര്‍ച്ച.
ട്രയാത്ലണ്‍ വേള്‍ഡ് സീരീസിലെ ഗ്രാന്‍ഡ് ഫിനാലെയാണ് വേദി. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങി, ഒമ്പതു പോരാട്ടം കഴിഞ്ഞ് സീസണിലെ ട്രയാത്ലണ്‍ ജേതാവിനെ കാത്തിരിക്കുകയാണ് കൊസുമെയിലെ നീല ടാഗ് കെട്ടിയ ഫിനിഷിങ് പോയന്‍റ്. 1500 മീറ്റര്‍ നീന്തലും 40 കി.മീ. സൈക്ളിങ്ങും 10 കി.മീ. ഓട്ടവും ഉള്‍പ്പെടുന്ന ഇനം. കഴിഞ്ഞ എട്ടു ട്രയാത്ലണും കഴിഞ്ഞപ്പോള്‍ സ്പെയിനിന്‍െറ മരിയോ മോളയും ബ്രിട്ടന്‍െറ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് ജൊനാഥന്‍ ബ്രൗണ്‍ലീയുമാണ് പോയന്‍റ് പട്ടികയില്‍ മുന്‍നിരയിലുള്ളത്. മെക്സിക്കന്‍ മണ്ണില്‍ മോളയെ പിന്നിലാക്കി ഒന്നാമതത്തെിയാല്‍ ജൊനാഥന്‍ ബ്രൗണ്‍ലി സീസണിലെ ട്രയാത്ലണ്‍ ചാമ്പ്യനാവും.
നീന്തലും സൈക്ളിങ്ങും കഴിഞ്ഞു. ഒളിമ്പിക്സ് ചാമ്പ്യന്‍ കൂടിയായ മുതിര്‍ന്ന സഹോദരന്‍ അലിസ്റ്റയര്‍ ബ്രൗണ്‍ലീയെയും മോളയെയും പിന്തള്ളി ജൊനാഥന്‍ ഒന്നാം സ്ഥാനത്തുതന്നെ. ഓട്ടം ഒമ്പതു കിലോമീറ്ററും കടന്ന് അവസാന ദൂരത്തോടടുക്കവെ, സീസണിലെ വിജയിയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ഫിനിഷിങ് പോയന്‍റ്. മത്സരം പൂര്‍ത്തിയാവാന്‍ 500 മീറ്റര്‍ മാത്രം ബാക്കി. ഇതിനിടെയായിരുന്നു കരളലിയിപ്പിക്കുന്ന ആ കാഴ്ച. ഒന്നാമനായി കുതിച്ച ജൊനാഥന്‍െറ കാലുകള്‍ നിലത്തുറക്കാതായി. വലിഞ്ഞുമുറുകിയ കണ്ണില്‍ ഇരട്ട് പരക്കുന്നു. ഒരടിപോലും മുന്നോട്ടുവെക്കാനാവാതെ അവന്‍ ട്രാക്കില്‍ ആടിയുലഞ്ഞ് നിലംപതിക്കുകയാണ്.
പക്ഷേ, വീണില്ല. അതിനുമുമ്പേ സഹോദരന്‍ അലിസ്റ്റയറിന്‍െറ കൈകള്‍ അവന് താങ്ങായി. അടിതെറ്റിയ ജൊനാഥന്‍െറ കൈകളില്‍ പിടിച്ചുവലിച്ച് ഫിനിഷിങ് പോയന്‍റിലേക്ക്. ട്രാക്കിനു പുറത്ത് കൂടിനിന്നവര്‍ പക്ഷംമറന്ന് ബ്രൗണ്‍ലീ സഹോദരങ്ങള്‍ക്കായി കൈയടിച്ചു. അന്തരീക്ഷം നിറച്ച ഒരേ താളത്തിനിടെ ഇരുവരും തോളോടുതോള്‍ ചേര്‍ന്ന് ഫിനിഷിങ് പോയന്‍റിലേക്ക്. ഇതിനിടെ, ദക്ഷിണാഫ്രിക്കയുടെ ഹെന്‍റി ഷോമാന്‍ ഇവരെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ശ്രദ്ധമുഴുവന്‍ ബ്രൗണ്‍ലീ സഹോദരങ്ങളിലേക്കായി. ഫിനിഷിങ് ലൈന്‍ തൊടാനിരിക്കെയായിരുന്നു ആവേശത്തിന്‍െറ കൈ്ളമാക്സ്.
അവശനായ ജൊനാഥനെ അലിസ്റ്റയര്‍ ടച്ച്ലൈനിലേക്ക് തള്ളിയിട്ട് രണ്ടാം സ്ഥാനക്കാരനാക്കി. തൊട്ടുപിന്നാലെ, മൂന്നാമനായി അലിസ്റ്ററും ഫിനിഷിങ് ലൈന്‍ കടന്നു. കായിക ലോകത്തിന്‍െറ മനംകവര്‍ന്ന് നന്മവറ്റാത്ത ഹൃദയങ്ങളിലെ യഥാര്‍ഥ ചാമ്പ്യന്മാരായി ആ സഹോദരങ്ങള്‍.
രണ്ടാം സ്ഥാനക്കാരനായതോടെ സീരീസ് ചാമ്പ്യന്‍ പട്ടം ജൊനാഥന് നാലു പോയന്‍റ് വ്യത്യാസത്തില്‍ നഷ്ടമായി. സീസണില്‍ നാലു ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാമതത്തെിയ മരിയോ മോള 4819 പോയന്‍റുമായി ചാമ്പ്യനായി. ജൊനാഥന് 4815 പോയന്‍റും. 28കാരനായ അലിസ്റ്റര്‍ റിയോ, ലണ്ടന്‍ ഒളിമ്പിക്സ് ട്രയാത്ലണ്‍ സ്വര്‍ണജേതാവ് കൂടിയാണ്. രണ്ടു വയസ്സിന് ഇളയവനായ ജൊനാഥന്‍ റിയോയില്‍ വെള്ളി നേടി.
ജലാംശം നഷ്ടപ്പെട്ട് തളര്‍ന്നുപോയതാണ് ജൊനാഥന് മെക്സികോയില്‍ തിരിച്ചടിയായത്. മത്സരം പൂര്‍ത്തിയാക്കിയ ഉടന്‍ അടിയന്തര ചികിത്സ നല്‍കി ആശുപത്രിയിലത്തെിച്ച ജൊനാഥന്‍ സഹോദരന് നന്ദിപറഞ്ഞ് ട്വീറ്റ് ചെയ്തു. ജെസിക എന്നിസ് ഹില്‍ ഉള്‍പ്പെടെ അത്ലറ്റുകളും അലിസ്റ്ററിന്‍െറ മനസ്സിന് നന്ദിപറഞ്ഞ് രംഗത്തത്തെി.


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT