ബ്രസല്‍സ്: വനിതാ പോള്‍വാള്‍ട്ടില്‍ റഷ്യയുടെ യെലേന ഇസിന്‍ബയേവക്കു പിന്‍ഗാമിയായി അമേരിക്കയുടെ സാന്‍ഡി മോറിസ്. സീസണിലെ അവസാന ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പ് വേദിയായി ബ്രസല്‍സിലെ പ്രകടനത്തോടെ വനിതകളില്‍ അഞ്ചുമീറ്റര്‍ ഉയരം താണ്ടുന്ന മൂന്നാമത്തെ താരമെന്ന പദവിയും സ്വന്തമാക്കി.
5.06 മീറ്റര്‍ ചാടിയ ഇസിന്‍ ബയേവയുടെ പേരിലാണ് പോള്‍വാള്‍ട്ടിലെ റെക്കോഡ്. ഇന്‍ഡോറില്‍ 5.03 മീറ്റര്‍ ചാടിയ അമേരിക്കയുടെ ജെന്നിഫര്‍ സുറാണ് അഞ്ചുമീറ്റര്‍ കടന്ന മറ്റൊരു താരം. ഇന്‍ഡോറിലും ഒൗട്ഡോറിലുമായി 30 തവണ റെക്കോഡ് തിരുത്തിയെഴുതിയ ഇസിന്‍ ബയേവ റിയോ ഒളിമ്പിക്സില്‍ മത്സരാനുമതി നിഷേധിച്ചതോടെ വിരമിച്ചിരുന്നു. 2003ല്‍ 4.82ല്‍ ചാടിത്തുടങ്ങിയ ഇസിന്‍ 2009ലാണ് 5.06 മീറ്ററെന്ന റെക്കോഡ് കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.