ഇന്‍റര്‍ക്ലബ് അത്ലറ്റിക് മീറ്റ്: രണ്ടാം ദിനം 14 മീറ്റ് റെക്കോഡുകള്‍

കൊച്ചി: 14ാമത് ഇന്‍റര്‍ ക്ളബ് അത്ലറ്റിക് മീറ്റില്‍ പി.യു. ചിത്രക്ക് ഡബ്ള്‍ മീറ്റ് റെക്കോഡ്. വനിതകളുടെ 1500 മീറ്ററില്‍ പുതിയ സമയം കുറിച്ചാണ് ചിത്ര രണ്ട് റെക്കോഡുകള്‍ സ്വന്തം പേരിലെഴുതിയത്. കഴിഞ്ഞദിവസം 5000 മീറ്ററിലും ചിത്ര റെക്കോഡ് തിരുത്തിയിരുന്നു. മീറ്റ് ഞായറാഴ്ച സമാപിക്കും. 1500 മീറ്ററില്‍  4:41.30 മിനിറ്റിലായിരുന്നു ചിത്രയുടെ ഫിനിഷിങ്.

പുരുഷവിഭാഗം ലോങ് ജംപില്‍ തിരുവനന്തപുരം സായി താരവും ഒളിമ്പ്യന്‍ മുഹമ്മദ് അനസിന്‍െറ സഹോദരനുമായ വൈ. മുഹമ്മദ് അനീസും  പുതിയ മീറ്റ് റെക്കോഡ് കുറിച്ചു. 7.58 മീറ്റര്‍ താണ്ടിയാണ് അനീസ് റെക്കോഡ് തിരുത്തിയത.്  ഇതോടെ ഈ മീറ്റിലെ റെക്കോഡുകള്‍ 28 ആയി. മീറ്റ് രണ്ടുദിവസം പിന്നിട്ടപ്പോള്‍ തിരുവനന്തപുരം സായി കുതിപ്പ് തുടരുന്നു. ശനിയാഴ്ച എട്ട് സ്വര്‍ണം നേടിയ സായി 12 വീതം വെള്ളിയും വെങ്കലവുമടക്കം ആകെ 231 പോയന്‍റാണ് അക്കൗണ്ടില്‍ ചേര്‍ത്തത്. കോതമംഗലം എം.എ. അത്ലറ്റിക് അക്കാദമി 173.5 പോയന്‍േറാടെ രണ്ടാമതും 154 പോയന്‍േറാടെ പാലാ അല്‍ഫോന്‍സ കോളജ് മൂന്നാമതുമുണ്ട്.  147 പോയന്‍േറാടെ ചങ്ങനാശേരി അസംപ്ഷന്‍ കോളജാണ് നാലാമത്. പാലക്കാട് പറളി സ്കൂള്‍ (103) അഞ്ചും പാലക്കാട് മുണ്ടൂര്‍ സ്കൂള്‍ (102) ആറാമതുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT