ലോസ് ആഞ്ജലസ്: അമേരിക്കന്‍ നീന്തല്‍ താരം റ്യാന്‍ ലോക്ടെക്ക് 10 മാസം വിലക്ക്. റിയോ ഒളിമ്പിക്സിനിടെ തോക്കിന്‍മുനയില്‍ കൊള്ള ചെയ്യപ്പെട്ടതായി കെട്ടിച്ചമച്ച കഥയുണ്ടാക്കിയതാണ് താരത്തിന് വിനയായത്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് കമ്മിറ്റിയുടെ വിലക്ക് വന്നതോടെ അടുത്ത വര്‍ഷം ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ് 32കാരന് നഷ്ടമാവും.
ഒളിമ്പിക്സിനിടെ രാത്രി താനും മൂന്നു സഹതാരങ്ങളും തോക്കിന്‍മുനയില്‍ കൊള്ള ചെയ്യപ്പെട്ടതായാണ് ലോക്ടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍, ബ്രസീല്‍ പൊലീസിന്‍െറ അന്വേഷണത്തില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ളെന്ന് വ്യക്തമായതോടെ സംഘാടകര്‍ താരത്തിനെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ ലോക്ടെ ഖേദം പ്രകടിപ്പിച്ചുവെങ്കിലും നിരവധി കമ്പനികള്‍ താരവുമായുള്ള സ്പോണ്‍സര്‍ഷിപ് കരാറുകള്‍ റദ്ദാക്കിയിരുന്നു. വിലക്ക് ലഭിച്ചതോടെ 12 ഒളിമ്പിക് മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ലോക്ടെയുടെ കരിയറിന് അന്ത്യമായേക്കുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.