ഏഷ്യന്‍ ജൂനിയര്‍ മീറ്റ്: ഇന്ത്യന്‍ ടീമില്‍ ആറ് മലയാളികള്‍

ന്യൂഡല്‍ഹി: വിയറ്റ്നാമില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആറ് മലയാളികള്‍ക്ക് ഇടം. ജൂണ്‍ മൂന്ന് മുതല്‍ ആറുവരെയാണ് ചാമ്പ്യന്‍ഷിപ്. അബിത മേരി മാനുവല്‍ (800), ജിസ്ന മാത്യൂ (400, 4x400 റിലേ), ലിനറ്റ് ജോര്‍ജ് (4x400 റിലേ), അമോജ് ജേക്കബ് (800, 4x400 റിലേ), മെയ്മോന്‍ പൗലോസ് (110മീ. ഹര്‍ഡ്ല്‍സ്), ഷഹര്‍ബാന സിദ്ദീഖ് (400, 4x400 റിലേ) എന്നിവരാണ് 27 അംഗ ടീമിലിടം നേടിയ മലയാളികള്‍. ഒളിമ്പിക്സ് യോഗ്യതക്ക് ശ്രമിക്കുന്ന സാഫ് ഗെയിംസ് ജാവലിന്‍ ചാമ്പ്യന്‍ നീരജ് ചോപ്ര, കോമണ്‍വെല്‍ത് യൂത്ത് ഗെയിംസ് 400 മീ. വെങ്കല ജേതാവ് ചന്ദന്‍ ബൗരി എന്നിവരും ടീമിലുണ്ട്. 2014ല്‍ ചൈനീസ് തായ്പെയില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റിനെക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും അടക്കം 12 മെഡലുകളായിരുന്നു അന്ന് നേടിയത്.

അമോജ് ജേക്കബ് ഒഴികെ അഞ്ചുപേര്‍ കേരളത്തിനായി നിരവധി തവണ മെഡല്‍ സ്വന്തമാക്കിയതാണ്. ജിസ്ന സമോവ കോമണ്‍വെല്‍ത് യൂത്ത് ഗെയിംസില്‍ 400മീ. വെള്ളി മെഡല്‍ നേടിയിരുന്നു. കോട്ടയം പാല സ്വദേശിയായ അമോജ് ജേക്കബ് ഡല്‍ഹിക്കുവേണ്ടിയാണ് മെഡല്‍ നേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT