യൂജിന്‍: റിയോ ഒളിമ്പിക്സിലേക്ക് വരവറിയിച്ച് ബ്രിട്ടന്‍െറ ദീര്‍ഘദൂര ചാമ്പ്യന്‍ മൊ ഫറ വരുന്നു. പ്രീഫൊണ്ടെയ്ന് ക്ളാസിക്കിലെ 10,000 മീറ്റര്‍ വിഭാഗത്തില്‍ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയത്തില്‍ ഫിനിഷ് ചെയ്താണ് ഫറ (26 മിനിറ്റ് 53.71 സെക്കന്‍ഡ്) ഒളിമ്പിക്സിന് മുമ്പായി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മത്സരത്തില്‍ കെനിയന്‍ താരം വില്യം മലേല് സിറ്റോണിക് രണ്ടും (26:54:66) ഇത്യോപ്യയുടെ താമിരത് തോല മൂന്നും (26:57:33) സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. നിലവില്‍ 5000-10,000 മീറ്ററുകളിലെ ഒളിമ്പിക്സ് ചാമ്പ്യനാണ് 33കാരനായ മുഹമ്മദ് ഫറ. ഇക്കഴിഞ്ഞ ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പിലും ഇരട്ട സ്വര്‍ണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.