കാലിക്കറ്റ് വാഴ്സിറ്റി സിന്തറ്റിക് ട്രാക് ഒരുങ്ങി; ദേശീയ യൂത്ത് അത്ലറ്റിക്സിന് നാളെ തുടക്കം

തേഞ്ഞിപ്പലം: 13ാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമാകും. ശനിയാഴ്ച വരെ നീളുന്ന മേളയില്‍ രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍നിന്നായി 612 കായിക താരങ്ങള്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്തറ്റിക് ട്രാക്കില്‍ ആദ്യമായി നടക്കുന്ന മേളയെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി.  18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മേളയില്‍ പങ്കെടുക്കുന്നത്.

42ഇനങ്ങളിലായാണ് മത്സരം. കടുത്ത ചൂട് കണക്കിലെടുത്ത് നട്ടുച്ച വേളയില്‍ മത്സരമില്ല. രാവിലെ 6.30 മുതല്‍ 11.00 വരെയും  ഉച്ചക്കുശേഷം 2.30മുതല്‍ 6.00 വരെയുമാണ് മത്സരങ്ങള്‍.ഇതാദ്യമായി ലക്ഷദ്വീപില്‍നിന്നുള്ള കായികതാരങ്ങളും ചാമ്പ്യന്‍ഷിപ്പിനത്തെും. പഞ്ചാബ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഹരിയാന എന്നിവിടങ്ങളിലെ താരങ്ങള്‍ ചൊവ്വാഴ്ചയത്തെി. നിലവിലെ ചാമ്പ്യന്മാരായ കേരള ടീമംഗങ്ങള്‍ ബുധനാഴ്ചയത്തെും. ടീമംഗങ്ങള്‍ക്ക് പരിശീലന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ദേശീയ യൂത്ത് അത്ലറ്റിക്സ് മീറ്റ് നടക്കുന്നത്. ജില്ലാ അത്ലറ്റിക്സ് അസോസിയേഷനാണ് മുഖ്യ സംഘാടകര്‍. കായിക താരങ്ങള്‍ക്കു പുറമെ 200ഒഫീഷ്യലുകളും മീറ്റിനത്തെും. ആണ്‍കുട്ടികള്‍ക്ക് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലും പെണ്‍കുട്ടികള്‍ക്ക് തേഞ്ഞിപ്പലം സെന്‍റ് പോള്‍സ് സ്കൂളിലും ഒഫീഷ്യലുകള്‍ക്ക് സര്‍വകലാശാലാ ഗെസ്റ്റ്ഹൗസിലുമാണ് താമസമൊരുക്കിയത്. താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT