റിയോ സ്വപ്നം ബാക്കി; ഒളിമ്പ്യന്‍ മുത്തച്ഛന്‍ യാത്രയായി

ബുഡപെസ്റ്റ്: റിയോ ഒളിമ്പിക്സിലെ സാന്നിധ്യമാകണമെന്ന സ്വപ്നം ബാക്കിയാക്കി ഏറ്റവും പ്രായംകൂടിയ ഒളിമ്പിക്സ് ചാമ്പ്യന്‍ സാന്‍ഡര്‍ ടാറികസ് യാത്രയായി. ശനിയാഴ്ച രാത്രി സാന്‍ ഫ്രാന്‍സിസ്കോയിലാണ് 102കാരനായ ടാറിക്സ് അന്തരിച്ചത്. 2012ലെ ഒളിമ്പിക്സ് കാണാന്‍ ലണ്ടനിലത്തെിയ അദ്ദേഹം ഇക്കുറി റിയോയിലുണ്ടാവുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. 2024ല്‍ ഹങ്കറിയില്‍ നടക്കുന്ന സമ്മര്‍ ഒളിമ്പിക്സിനുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

1936ലെ ബര്‍ലിന്‍ ഒളിമ്പിക്സില്‍ ജര്‍മനിയെ പിന്തള്ളി സ്വര്‍ണംനേടിയ ഹംഗറി വാട്ടര്‍ പോളോ ടീമിലെ അംഗമാണ് ടാറിക്സ്. ഹിറ്റ്ലറുടെ ഭരണകാലത്ത് ജര്‍മനിയിലത്തെി അവരെ തോല്‍പിച്ചതോടെ ഈ മത്സരം ചരിത്രത്താളുകളില്‍ എഴുതപ്പെട്ടിരുന്നു. 1913ല്‍ ജനിച്ച ടാറിക്സ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹംഗറിക്കായി മൂന്ന് സ്വര്‍ണം നേടി. 1949ല്‍ ഹംഗറി വിട്ട അദ്ദേഹം പിന്നീട് അമേരിക്കയിലാണ് കഴിഞ്ഞത്. ഇവിടെ നിന്ന് എന്‍ജിനീയറിങ് പാസായി. ഭൂമികുലുക്കം മുന്‍കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താണ് അമേരിക്കയില്‍ അദ്ദേഹം പ്രശസ്തനായത്.

2011ല്‍ ഇറ്റലിക്കാരനായ ഒളിമ്പിക് സൈക്ളിങ് ചാമ്പ്യന്‍ അറ്റീലിയോ പവേശി മരിച്ചതോടെയാണ് ടാറികസ് പ്രായം കൂടിയ ഒളിമ്പിക് ചാമ്പ്യനായി മാറിയത്. 1964ലെ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ദര്‍വാഡ് നോവെല്‍സാണ് ഇനി ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ചാമ്പ്യന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT