റിയോ ഒളിമ്പിക്സിൽ വിതരണം ചെയ്യുന്നത് 4,50,000 ഗർഭ നിരോധ ഉറകൾ

റിയോ ഡി ജനീറോ: 2016 റിയോ ഒളിമ്പിക്സിൽ വിതരണം ചെയ്യുന്നത് 450,000 ഗർഭ നിരോധ ഉറകൾ. നാലുവർഷം മുമ്പ് നടന്ന ലണ്ടൻ ഒളിമ്പിക്സിൽ വിതരണം ചെയ്ത ഗർഭ നിരോധ ഉറകളെക്കാൾ മൂന്നു മടങ്ങ് വലുതാണിതെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കി. സ്ത്രീകൾക്കായി 100,000 ഉറകളും പുരുഷന്മാർക്ക് 350,000 ഉറകളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. 10,500 അത്ലറ്റുകളടക്കമുള്ളവർ പങ്കെടുക്കുന്ന ഒളിമ്പിക്സിൽ സുരക്ഷിത ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്  കോണ്ടം വിതരണമെന്ന് ഐ.ഒ.സി വ്യക്തമാക്കി. ഒളിമ്പിക്സ് വില്ലേജിൽ സൗജന്യമായി ഇവ ലഭിക്കും.

ബ്രസീലിൽ പൊട്ടിപ്പുറപ്പെട്ട സിക വൈറസുമായി ബന്ധപ്പെട്ട ആശങ്കയാണോ ഒളിമ്പിക് അധികൃതർ ഇത്ര കൂടുതൽ കോണ്ടം വിതരണം ചെയ്യുന്നത് എന്ന  കാര്യം വ്യക്തമല്ല. അസോസിയേറ്റഡ് പ്രസ് ഇക്കാര്യം ഇമെയിലിൽ ഐ.ഒ.സി അധികൃതരോട് ചോദിച്ചെങ്കിലും മറുപടി  ലഭിച്ചില്ല. ആഗസ്റ്റ് 5നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.

സിക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഡെങ്കിപ്പനിക്കും ചികന്‍ഗുനിയക്കും കാരണമാകുന്ന ഈഡിസ്  ഈജിപ്തി കൊതുകുകളാണ് സിക  വൈറസും പരത്തുന്നത്. ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ഗുരുതരമായ ജനനവൈകല്യമുള്ള കുഞ്ഞിന്‍െറ പിറവിക്ക് കാരണമാകും. കുഞ്ഞുങ്ങളുടെ തലയോട്ടി ചുരുങ്ങിയിരിക്കുന്ന അവസ്ഥക്ക് മൈക്രോഫാലി എന്നാണ് പറയുന്നത്. മുതിര്‍ന്നവരില്‍ നാഡികളെ ബാധിക്കുന്ന ഗില്ലന്‍ബാരിക്കും കാരണമാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT