ബെയ്ജിങ്: പി.ടി. ഉഷയും സംഘവും 18വര്‍ഷം മുമ്പ് കുറിച്ച ദേശീയ റെക്കോഡ് മറികടന്ന് 4x100 മീറ്റര്‍ ഇന്ത്യന്‍ വനിതാ റിലേ ടീമിന്‍െറ പ്രകടനം. ബെയ്ജിങ്ങില്‍ നടന്ന ഐ.എ.എ.എഫ് വേള്‍ഡ് ചാലഞ്ചില്‍ മലയാളി താരം മെര്‍ലിന്‍ ജോസഫ്, ദ്യുതീ ചന്ദ്, ശ്രബാനി നന്ദ, എച്ച്.എം. ജ്യോതി എന്നിവരടങ്ങിയ ടീമാണ് പി.ടി. ഉഷയുടെ ടീം സ്ഥാപിച്ച റെക്കോഡ് മറികടന്നത്.
ഉഷക്ക് പുറമെ, സരസ്വതി ഡേ, രചിത മിസ്ത്രി, ഇ.ബി. ഷൈല എന്നിവര്‍ 1998 ജൂലൈ 22ന് ഫുകോക ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച 44.43 സെക്കന്‍ഡ് എന്ന റെക്കോഡ് 44.03 സെക്കന്‍ഡായി തിരുത്തിയാണ് ചരിത്രം കുറിച്ചത്. റിലേയിലെ ആദ്യ ലാപ് ഓടിയത് മെര്‍ലിനായിരുന്നു. രണ്ടാമതായി ജ്യോതിയും മൂന്നാമതായി ശ്രബാനിയും ബാറ്റണ്‍ ഏന്തി. നിര്‍ണായകമായ ആങ്കര്‍ ലെഗില്‍ കുതിച്ചുപാഞ്ഞ അതിവേഗക്കാരി ദ്യുതി ചന്ദ് ഇന്ത്യയെ ദേശീയ റെക്കോഡിലത്തെിച്ചു.
എങ്കിലും മെഡല്‍ പട്ടികയിലത്തൊന്‍ കഴിഞ്ഞില്ല. ചൈനയുടെ ‘എ’ ടീം (42.65സെ) ഒന്നും ‘ബി’ ടീം മൂന്നും സ്ഥാനക്കാരായി. ജപ്പാനാണ് രണ്ടാമത് (43.81).
മലയാളി താരം സിനി സഹദേവനും ഹിമശ്രീ റോയ് എന്നിവരും ടീമിലുണ്ടായിരുന്നു.
ഇതേ ടീം വ്യാഴാഴ്ച തായ്വാനില്‍ നടക്കുന്ന ഓപണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിലിറങ്ങും. ഇരു ചാമ്പ്യന്‍ഷിപ്പിലെയും പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാവും റിലേ ടീമിന്‍െറ ഒളിമ്പിക്സ് യോഗ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.