Posted On
date_range Updated On
date_range സുധ സിങ്ങിന് ദേശീയ റെക്കോഡ്
ഷാങ്ഹായ്: റിയോ ഒളിമ്പിക്സിനൊരുങ്ങുന്ന സുധ സിങ്ങിന് വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ ദേശീയ റെക്കോഡ്. ചൈനയില്‍ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിലാണ് കൂട്ടുകാരി ലളിത ബബാറിന്‍െറ പേരിലുണ്ടായിരുന്ന റെക്കോഡ് (9:27.09) മറികടന്നാണ് സുധ സിങ് (9:26.55) ഒളിമ്പിക്സ് ഒരുക്കം ഗംഭീരമാക്കിയത്. അതേസമയം, ലളിത ബബാര്‍ 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാഴ്ചമുമ്പ് നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിലായിരുന്നു സുധ സിങ് ഒളിമ്പിക്സ് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.