ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനും ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിനും ഒളിമ്പിക്സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രക്കും പിന്നാലെ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്‍െറ ഗുഡ്വില്‍ അംബാസഡറായി സംഗീത വിസ്മയം എ.ആര്‍. റഹ്മാനും. ഗുഡ്വില്‍ അംബാസഡറാകാനുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ ക്ഷണം റഹ്മാന്‍ സ്വീകരിച്ചതായി അദ്ദേഹം ഒൗദ്യോഗികമായി അറിയിച്ചെന്ന് അസോസിയേഷന്‍ അറിയിച്ചു. റഹ്മാന്‍ ക്ഷണം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഐ.ഒ.എ സെക്രട്ടറി രാജീവ് മത്തേ പറഞ്ഞു. ഗുഡ്വില്‍ അംബാസഡറാകാനുള്ള ക്ഷണം റഹ്മാന്‍ സ്വീകരിക്കില്ല എന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.