?????? ????????? ??????????? ??????? ???????? ??????? ????????????? ???????? ?????? ?????????

യൂത്ത് അത്ലറ്റിക് മീറ്റ്: തിരുവനന്തപുരം ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്‍െറ സ്മരണാര്‍ഥം സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റില്‍ 151.33 പോയന്‍റ് നേടിയ തിരുവനന്തപുരം ചാമ്പ്യന്‍മാര്‍. 145 പോയന്‍റ് നേടിയ എറണാകുളം രണ്ടാം സ്ഥാനത്തും 143.5 പോയന്‍േറാടെ പാലക്കാട് മൂന്നാമതും എത്തി. 75.33 പോയന്‍റ് നേടിയ മലപ്പുറവും 64 പോയന്‍റ് നേടിയ കോട്ടയവുമാണ് തൊട്ട് പിന്നിലത്തെിയത്.

രണ്ട് ദിവസമായി 18 പുതിയ മീറ്റ് റെക്കോഡാണ് പിറന്നത്. ആദ്യദിനത്തില്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്‍െറ അനുമോള്‍ തമ്പി, ഹൈജംപില്‍ മലപ്പുറത്തിന്‍െറ കെ.എ. റുബീന, ആണ്‍കുട്ടികളില്‍ 100 മീറ്ററിലും ലോങ്ജംപിലും പാലക്കാടിന്‍െറ എം. ശ്രീശങ്കര്‍, 3000 മീറ്ററില്‍ പാലക്കാടിന്‍െറ പി.എന്‍. അജിത്, പോള്‍വാള്‍ട്ടില്‍ എസ്. അശ്വിന്‍ എന്നിവരാണ് റെക്കോഡ് നേട്ടം കുറിച്ചത്. രണ്ടാം ദിനത്തില്‍ പുതിയ മീറ്റ് റെക്കോഡിട്ട് മീറ്റിലെ താരങ്ങളായത് പെണ്‍കുട്ടികളുടെ വിഭാഗത്തിലെ അര്‍ഷിത.എസ് (400 മീറ്റര്‍ ഹര്‍ഡ്ല്‍സ്) തിരുവനന്തപുരം, ആല്‍ഫി ലൂക്കോസ് (ലോങ്ജംപ്, ട്രിപ്പിള്‍ ജംപ്) തിരുവനന്തപുരം, മേഘ മറിയ മാത്യു(ഷോട്ട് പുട്ട്) തിരുവനന്തപുരം, മിഡ്ലേ റിലേ തിരുവനന്തപുരം എന്നിവരാണ്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരുണ്‍.വി (400 മീറ്റര്‍) തൃശൂര്‍, പ്രണവ്.ടി (1500 മീറ്റര്‍) പാലക്കാട്, റാഷിദ്.എ (400 മീറ്റര്‍ ഹര്‍ഡ്ല്‍സ്) മലപ്പുറം, നിതീഷ്.സി.ടി (10000 മീറ്റര്‍ നടത്തം) പാലക്കാട്, അമല്‍.പി (ഡിസ്കസ്ത്രോ) എറണാകുളം, സുധീഷ്.വി.എസ് (ഹാമര്‍ത്രോ) പാലക്കാട്, എബി ഷാജി(ഡെക്കാത്തലണ്‍) തൃശൂര്‍, മിഡ്ലേ റിലേ തിരുവനന്തപുരവും റെക്കോഡ് നേട്ടം കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT