Posted On
date_range Updated On
date_range പ്രതിസന്ധിയുടെ നടുവിൽ ദീപം ബ്രസീലിലത്തെി
ബ്രസീലിയ: പ്രതിസന്ധിയുടെ നടുവിലാണ് ഒളിമ്പിക് ദീപം ബ്രസീലിലത്തെിയത്. ഇംപീച്മെന്‍റ് ഭീഷണിയിലുള്ള പ്രസിഡന്‍റ് ദില്‍മ റൂസഫ് ബ്രസീലില്‍ ഒളിമ്പിക് ദീപത്തെ വരവേറ്റു. ഇനി മൂന്ന് മാസക്കാലം ദീപപ്രയാണം രാജ്യത്തുടനീളം നടക്കും. 12000 പേര്‍ കൈമാറിയത്തെുന്ന ദീപം ആഗസ്റ്റ് അഞ്ചിന് റിയോയിലെ പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിലത്തെും. ഒളിമ്പിക്സ് വരുമ്പോഴേക്കും പ്രസിഡന്‍റ് ദില്‍മ സ്ഥാനത്തുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഴിമതിക്കേസില്‍ വലയുന്ന പ്രസിഡന്‍റിനെതിരെ ഈ മാസം 11നോ 12നോ സെനറ്റില്‍ ഇംപീച്മെന്‍റ് പ്രമേയം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.