Posted On
date_range Updated On
date_range ഒളിമ്പിക്സിന് ഇനി അഞ്ചുമാസം; ബ്രസീല്‍ കായികമന്ത്രി രാജിവെച്ചു
റിയോ ഡെ ജനീറോ: ഒളിമ്പിക്സിന് അഞ്ചുമാസം മാത്രം ബാക്കിയിരിക്കെ ബ്രസീല്‍ കായികമന്ത്രി രാജിവെച്ചു. മന്ത്രി ജോര്‍ജ് ഹില്‍ട്ടണ്‍ സ്ഥാനമൊഴിഞ്ഞതായി ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. റിക്കാര്‍ഡോ ലെയ്സര്‍ പകരം താല്‍ക്കാലിക മന്ത്രിയായി ചുമതലയേറ്റു. 2014 മുതല്‍ മന്ത്രിയായ ജോര്‍ജ് ഹില്‍ട്ടണായിരുന്നു ഒളിമ്പിക്സ് ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്സിന് തിരിതെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.