Posted On
date_range Updated On
date_range ഇന്ത്യൻ താരം ദ്യുതി ചന്ദിന് ഒളിമ്പിക്സ് 100 മീറ്റർ യോഗ്യത
അൽമാതി: ഇന്ത്യൻ താരം ദ്യുതി ചന്ദിന് റിയോ ഒളിമ്പിക്സ് 100 മീറ്റർ യോഗ്യത ലഭിച്ചു. ഖസാക്കിസ്ഥാനിലെ അൽമാതിയിൽ നടന്ന മീറ്റിലാണ് ഇന്ത്യൻ താരം ഒളിമ്പിക്സ് യോഗ്യത നേടിയത്. പി.ടി ഉഷക്ക് ശേഷം ഒളിമ്പിക്സ് 100 മീറ്ററിൽ മൽസരിക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ദ്യുതി നേടി.
11.32 സെക്കൻഡായിരുന്നു ഒളിമ്പിക്സ് യോഗ്യത മാർക്ക്. ദ്യുതി 11.30 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ്ചെയ്തു. നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും തെൻറ കഠിനാധ്വാനവും കോച്ച് രമേശിെൻറ പിന്തുണയുമാണ് ഒളിമ്പിക്സ് യോഗ്യതക്ക് സഹായിച്ചതെന്നും ദ്യുതി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.