Posted On
date_range Updated On
date_range 400ല്‍ അനസിന് റെക്കോഡ്
ബിഡ്ഗോസ്ക്: പുരുഷ വിഭാഗം 400 മീറ്ററില്‍ പുതിയ ദേശീയ റെക്കോഡുമായി മലയാളി താരം മുഹമ്മദ് അനസ്. പോളണ്ടില്‍ നടന്ന ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 45.44 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനസ് ആരോക്യ രാജീവിന്‍െറ റെക്കോഡ് മറികടന്നത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ രാജീവ് കഴിഞ്ഞ ഫെഡറേഷന് കപ്പിലാണ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. എങ്കിലും 0.4 സെക്കന്‍ഡ് വ്യത്യാസത്തില്‍ അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത നഷ്ടമായി. 45.40 സെക്കന്‍ഡാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. കൊല്ലം നിലമേല്‍ സ്വദേശിയാണ് അനസ്. വനിതകളുടെ 400 മീറ്ററില്‍ പൂവമ്മ സീസണിലെ മികച്ച സമയത്തില്‍ ഓടിയത്തെി (52.31സെ). മലയാളി താരം അനില്‍ഡ തോമസിനാണ് വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.