ലോസന്നെ: റഷ്യന്‍, കെനിയന്‍ അത്ലറ്റുകള്‍ മരുന്നടി സംശയത്തിന്‍െറ നിഴലിലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐ.ഒ.സി) മേധാവി തോമസ് ബാഹ്. കെനിയയുടെ ദീര്‍ഘദൂര ഓട്ടക്കാരാണ് സംശയത്തിന്‍െറ നിഴലില്‍. ഇരു രാജ്യങ്ങളിലെയും ഉത്തേജക മരുന്നു പരിശോധന സംവിധാനത്തിന്‍െറ പോരായ്മകളാണ് ഇതിന് മുഖ്യകാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ മരുന്നടി സംശയത്തിന്‍െറ പേരില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന സസ്പെന്‍ഷന്‍ നിലനിര്‍ത്താന്‍ വെള്ളിയാഴ്ച ലോക അത്ലറ്റിക് ഫെഡറേഷനും തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഐ.ഒ.സിയും സ്വരം കടുപ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇതോടെ റഷ്യന്‍ അത്ലറ്റുകള്‍ക്ക് ആഗസ്റ്റില്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള പിടിവള്ളിയാണ് നഷ്ടമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.