Posted On
date_range Updated On
date_range റിയോയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ
റിയോ ഡെ ജനീറോ: ഒളിമ്പിക്സ് വേദിയായ റിയോയില്‍ സര്‍ക്കാര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒളിമ്പിക്സിനായി കൂടുതല്‍ തുക വിനിയോഗിക്കുന്നതിന്‍െറ ഭാഗമായാണ് ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം, പരിസ്ഥിതി, പൊതുസുരക്ഷ ഉള്‍പ്പെടെയുള്ള അവശ്യമേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഗസ്റ്റ് അഞ്ചുമുതല്‍ 21 വരെ നടക്കുന്ന ഒളിമ്പിക്സിന്‍െറയും സെപ്റ്റംബര്‍ ഏഴുമുതല്‍ 18 വരെ നടക്കുന്ന പരാലിമ്പിക്സിന്‍െറയും ഭാഗമായാണ് നടപടി. കായികമാമാങ്കം അവസാനിക്കുന്നതുവരെ കൂടുതല്‍ തുക നീക്കിയിരിപ്പ് നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.