Posted On
date_range Updated On
date_range സീസണിലെ മികച്ച സമയവുമായി ടിന്റു റിയോയിലേക്ക്
പ്രാഗ്: മലയാളി താരം ടിന്റു ലൂക്ക ഒളിമ്പിക്സിന് വിമാനം കയറുന്നത് സീസണിലെ മികച്ച സമയം കുറിച്ച്. ചെക് റിപ്പബ്ളിക്കിലെ പ്രാഗില്‍ നടക്കുന്ന ജോസഫ് ഒഡ്ലോസി മെമോറിയല്‍ അത്ലറ്റിക് മീറ്റിലാണ് ടിന്റു മികച്ച സമയം കണ്ടത്തെി വെള്ളിനേടിയത്. 800 മീറ്ററില്‍ ട്രാക്കിലിറങ്ങിയ ടിന്റു 2.00.61 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവായ ഐസ്ലന്‍ഡിന്‍െറ അനിത ഹിന്റിക്സ്ദോത്തിറാണ് ഒന്നാം സ്ഥാനം നേടിയത് (2.00.54). എന്നാല്‍, ടിന്റു 2010ല്‍ കുറിച്ച 1.59.17 എന്ന സമയം മറികടക്കാന്‍ ടിന്റുവിനായില്ല. കഴിഞ്ഞ മാസം ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് മൈലേഴ്സ് ക്ളബ് മീറ്റില്‍ 2.02.79 മിനിറ്റിലാണ് ടിന്റു ഫിനിഷിങ് ലൈന്‍ തൊട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.