നര്‍സിങ്ങിന്‍െറ വിധിയറിയാന്‍ ഇനിയും കാക്കണം

ന്യൂഡല്‍ഹി: മരുന്നടി വിവാദത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ഗുസ്തി താരത്തിന്‍െറ വിധിയറിയാന്‍ ഇനിയും കാക്കണം. ദേശീയ ഉത്തേജകമരുന്നു വിരുദ്ധ ഏജന്‍സി (നാഡ) രണ്ടു ദിവസമായി നര്‍സിങ്ങിന്‍െറ വാദം കേട്ടെങ്കിലും അന്തിമവിധി പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ വിധിപ്രഖ്യാപനമുണ്ടാകുമെന്ന് നാഡ അഭിഭാഷകന്‍ ഗൗരങ് കാന്ത് മാധ്യമങ്ങളെ അറിയിച്ചു.

മൂത്ര സാമ്പ്ളില്‍ ഉത്തേജകം കണ്ടത്തെിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദമാണ് നര്‍സിങ്ങും അഭിഭാഷകനും നാഡ മുമ്പാകെ അറിയിച്ചത്. എന്നാല്‍, വാഡ ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മതിയായ തെളിവുകള്‍ അദ്ദേഹത്തിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍ ഉത്തേജകം കലര്‍ത്തിയിരിക്കാമെന്നും തന്‍െറ കൂടെയുണ്ടായിരുന്ന ഗുസ്തിക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകാമെന്നും നര്‍സിങ് പറയുന്നു. എന്നാല്‍, ലോക ഉത്തേജകവിരുദ്ധ ഏജന്‍സിക്കും (വാഡ) നാഡക്കും ബോധ്യമാകുന്ന തെളിവുകള്‍ ഹാജരാക്കാന്‍ നര്‍സിങ്ങിനായിട്ടില്ളെന്നും ഗൗരങ് കാന്ത് അറിയിച്ചു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരമെന്ന നിലയില്‍ തനിക്ക് കഴിക്കാന്‍ ലഭിക്കുന്നതിനെക്കുറിച്ച് നര്‍സിങ് ജാഗ്രത പാലിക്കണമായിരുന്നുവെന്നും കുറ്റവിമുക്തനാക്കാന്‍ പോന്ന തെളിവുകള്‍ ലഭിച്ചില്ളെങ്കില്‍ അയോഗ്യനാക്കുമെന്നും നാഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നര്‍സിങ്ങിന് പകരം പ്രവീണ്‍ റാണയെ അയക്കാനാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒരുങ്ങുന്നത്. നാഡ മുമ്പാകെ വാദം സമര്‍പ്പിക്കാന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നര്‍സിങ് എത്തിയത്. തന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും ഒളിമ്പിക്സിന് താന്‍ തന്നെ ഇന്ത്യയെ പ്രതിനിധാനം ചെയ്യുമെന്നും നര്‍സിങ് ശുഭാപ്തി പ്രകടിപ്പിച്ചിരുന്നു. അതിനിടയില്‍ പൊലീസിലും നര്‍സിങ് പരാതി നല്‍കിയിരുന്നു. തന്‍െറ കൂടെ താമസിച്ചിരുന്ന 17കാരനായ സഹതാരമുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പരാതിയില്‍ ആരോപണമുണ്ട്. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും നര്‍സിങ് ആവശ്യപ്പെട്ടിരുന്നു. ഇതത്തേുടര്‍ന്ന് നര്‍സിങ് പരിശീലിച്ച സോനെപറ്റിലെ സായി കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തി. കോച്ചുമാരെയും വാര്‍ഡന്മാരെയും കായിക താരങ്ങളെയും പൊലീസ് ചോദ്യം ചെയ്തു. ഹോസ്റ്റലും കാന്‍റീനും പാത്രങ്ങളുമെല്ലാം പൊലീസ് പരിശോധിച്ചു. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ നര്‍സിങ്ങിനെ പിന്തുണക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് മാത്രമേ നര്‍സിങ്ങിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.

പ്രതീക്ഷയുണ്ടെന്ന് നര്‍സിങ്

 മരുന്നടി വിവാദത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നര്‍സിങ് യാദവ്. ‘നാഡ പാനലിന് മുന്നില്‍ എന്‍െറ ഭാഗം ഞാന്‍ വിശദീകരിച്ചു. ഇനി അവരുടെ  തീരുമാനത്തിനായുള്ള കാത്തിരിപ്പാണ്. ശരിയായ തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ്’ -നാഡ ആസ്ഥാനത്ത് ഹാജരാകാനത്തെിയ നര്‍സിങ് പറഞ്ഞു. പരിശീലനം തുടരുമെന്നും റിയോയിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും നര്‍സിങ് പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT