ലോക അണ്ടര്‍ 20 അത് ലറ്റിക്സ്: നീരജ് കുമാറിന് റെക്കോഡോടെ സ്വര്‍ണം

ബൈഗോഷ് (പോളണ്ട്): ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് കുമാര്‍ ചോപ്രക്ക് ജാവലിന്‍ത്രോയില്‍ സ്വര്‍ണം. 86.48 മീറ്റര്‍ ജാവലിന്‍ പായിച്ച നീരജ് അണ്ടര്‍ 20 വിഭാഗത്തില്‍ ലോകറെക്കോഡും സീനിയര്‍ തലത്തില്‍ ദേശീയ റെക്കോഡും തിരുത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏകസ്വര്‍ണമാണിത്.
അന്താരാഷ്ട്ര അത് ലറ്റിക്സ് ഫെഡറേഷന്‍െറ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏക ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും നീരജിന് സ്വന്തമായി.
അത് ലറ്റിക്സില്‍ ഇന്ത്യന്‍ താരം ലോകറെക്കോഡ് നേടുന്നതും ആദ്യമായാണ്. നാട്ടുകാരനായ രജീന്ദര്‍ സിങ്ങിന്‍െറയും നീരജിന്‍െറയും പേരിലുണ്ടായിരുന്ന 82.23 മീറ്റര്‍ എന്ന ദേശീയ റെക്കോഡും തകര്‍ന്നു.
ലാത് വിയയുടെ സിഗിസ്മുണ്ട്സ് സിര്‍മയ്സിന്‍െറ 84.69 മീറ്റര്‍ ദൂരമാണ് നീരജ് തിരുത്തിയത്. ഹരിയാനക്കാരനായ നീരജ് ചണ്ഡിഗഢിലെ ഡി.എ.വി കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT