100 ???????? ?????????????? ????? ????????????? ????????? ???????? ???????????? ???????

കെന്‍ഡ്രയാണ് താരം


ബോള്‍ട്ട് നിറഞ്ഞ ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ അപ്രതീക്ഷിത താരോദയമായിരുന്നു അമേരിക്കയുടെ 23കാരി കെന്‍ഡ്ര ഹാരിസണ്‍. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 28 വര്‍ഷം പഴക്കമുള്ള ലോകറെക്കോഡ് മറികടന്ന് സ്വപ്നക്കുതിപ്പ് നടത്തി ലണ്ടന്‍ വാര്‍ഷിക മേളയിലെ മിന്നുംതാരമായപ്പോള്‍ ഞെട്ടിത്തരിച്ചത് അമേരിക്ക തന്നെയായിരുന്നു. അമേരിക്കയുടെ ഒളിമ്പിക്സ് ടീമില്‍ ഇടമില്ലാതെപോയ ഹാരിസണിന്‍െറ പ്രകടനത്തിനു മുന്നില്‍ ദേശീയ സെലക്ടര്‍മാരും അതിശയപ്പെട്ടു. 12.20 സെക്കന്‍ഡില്‍ ഹാരിസണ്‍ ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ 1988ല്‍ ബള്‍ഗേറിയയുടെ യൊര്‍ഡങ്ക ഡൊങ്കോവ സ്ഥാപിച്ച റെക്കോഡാണ് (12.21 സെ.) പഴങ്കഥയായത്. അമേരിക്കയുടെ തന്നെ ബ്രയാന റോളിന്‍സും (12.57) ക്രിസ്റ്റി കാസ്റ്റ്ലിനും (12.59) ആണ് രണ്ടും മൂന്നും സ്ഥാനത്ത്.
‘ഒളിമ്പിക്സ് ടീമില്‍നിന്ന് ഒഴിവാക്കിയത് ഞെട്ടിച്ചിരുന്നു. എന്‍െറ നിരാശ കരഞ്ഞുതീര്‍ക്കാതെ, ലണ്ടനില്‍ വന്ന് ലോകത്തിനു മുമ്പാകെ മറുപടി നല്‍കാനായിരുന്നു തീരുമാനം. ആ പ്രതികാരബുദ്ധിയില്‍ തന്നെയാണ് ഞാന്‍ ഓടിയത്. ഒടുവില്‍ അത് നേടി’ -ലോകറെക്കോഡ് പ്രകടനത്തിന്‍െറ ആവേശത്തിലും പ്രതിഷേധം മറച്ചുവെക്കാതെ കെന്‍ഡ്ര ഹാരിസണ്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT