??????? ???????????? ?????????? ????????????? ?????????? ??.??. ????? ?????????? ????????? ???????????? ?????????? ?????????? ??????????. ???? ??????????? ?????????????? ?????

സ്പോര്‍ട്സ് കൗണ്‍സിലില്‍ ദാസന് രണ്ടാമൂഴം


തിരുവനന്തപുരം: രണ്ടാം തവണയാണ് ടി.പി. ദാസന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഭരണതലപ്പത്തത്തെുന്നത്. അദ്ദേഹം പ്രസിഡന്‍ായിരിക്കെ നടത്തിയ  സ്പോര്‍ട്സ് ലോട്ടറി ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്‍റ് അഞ്ജുബോബി ജോര്‍ജും ജിമ്മി ജോര്‍ജിന്‍െറ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജും  നല്‍കിയ പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ്  ഒരിക്കല്‍ക്കൂടി ദാസന്‍ നേതൃത്വത്തിലത്തെുന്നത്.
ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ദാസനു പകരം മുന്‍ എം.എല്‍.എയും തിരുവനന്തപുരം ജില്ലാ ഫുട്ബാള്‍ അസേസിയേഷന്‍ പ്രസിഡന്‍റുമായ വി. ശിവന്‍കുട്ടിയെയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാനം സി.പി.എമ്മിലെ പ്രബലവിഭാഗം ദാസനായി പച്ചക്കൊടി ഉയര്‍ത്തുകയായിരുന്നു.
തന്നെ പരിഗണിക്കാതെ പോയാല്‍ സമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍  അഴിമതിക്കാരനായി ചിത്രീകരിക്കപ്പെടുമെന്നും പാര്‍ട്ടി അനുഭവിയായ തന്നെ അത്തരം ചെയ്തികള്‍ക്ക് വിട്ടുകൊടുക്കരുതെന്നുമുള്ള അദ്ദേഹത്തിന്‍െറ  അഭ്യര്‍ഥനയും പാര്‍ട്ടി പരിഗണിച്ചതായാണ് സൂചന.
അതേസമയം, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് പുന$സംഘടിപ്പിച്ച ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ പുതിയ കായികനിയമം കൊണ്ടുവന്ന് അഴിച്ചുപണിയാനാണ് നീക്കം. 14 ജില്ലകളിലും യു.ഡി.എഫ് അനുകൂലപ്രതിനിധികളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് കഴിഞ്ഞ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്.
ഇവര്‍ രാജിവെക്കാത്ത പശ്ചാത്തലത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ കായികനിയമം ഭേദഗതി ചെയ്ത്  ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ജനാധിപത്യപരമായ രീതിയില്‍ പുന$സംഘടിപ്പിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.


സ്ഥാനമൊഴിയാത്തവരെ പിരിച്ചുവിടും -ടി.പി. ദാസന്‍
തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതിയില്ളെന്നും കൗണ്‍സിലില്‍നിന്ന് സ്ഥാനമൊഴിയാത്തവരെ പിരിച്ചുവിടുമെന്നും ടി.പി. ദാസന്‍. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോര്‍ട്സ് അസോസിയേഷനിലേക്കുള്ള നാമനിര്‍ദേശം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തും. നാമനിര്‍ദേശം ചെയ്യപ്പെടുന്നവരെക്കാള്‍ പരിചയം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുണ്ടാകും.  മൂന്നാര്‍ ഹൈ അള്‍ട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം പുനര്‍നിര്‍മിക്കും. സ്കൂള്‍ തലത്തില്‍നിന്ന് കായിക പ്രതിഭകളെ കണ്ടത്തെുന്നതിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് സംഘം അഞ്ജുവിനെ കണ്ടു
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട്  വിജിലന്‍സ് പ്രത്യേക സംഘം മുന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജുബോബി ജോര്‍ജിനെ കണ്ടു. അഞ്ജുവിന്‍േറതടക്കമുള്ള പരാതികളില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിതപരിശോധനക്ക് ഉത്തരവിട്ട സാഹചര്യത്തിലാണ് സന്ദര്‍ശം. ശനിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലത്തെിയ അഞ്ജുവും ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജുമായി 15 മിനിറ്റോളം വിജിലന്‍സ് സി.ഐ ജി.എല്‍. അജിത്ത് സംസാരിച്ചു. എന്നാല്‍, കടുത്ത പനിമൂലം സംസാരിക്കാന്‍ ബുദ്ധിമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മൊഴിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. ചോദ്യാവലി അയച്ചുകൊടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കന്യാകുമാരിയിലെ ഒരു ബന്ധുവിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനാണ്അഞ്ജു തിരുവനന്തപുരത്തത്തെിയത്. ത്വരിത പരിശോധന പുരോഗതിയിലാണെന്നും പരാതികളില്‍ ചിലത് തട്ടിപ്പാണെന്ന് കണ്ടത്തെിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT