Posted On
date_range Updated On
date_range രഞ്ജിത്തിനൊപ്പം പരിശീലകനും പോകാം –അത്ലറ്റിക് ഫെഡറേഷന്‍
തിരുവനന്തപുരം: റിയോ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ട്രിപ്ള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയുടെ പരിശീലകനെക്കൂടി ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍. ഇതുസംബന്ധിച്ച് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്നും പരിശീലകന്‍െറ യാത്രയടക്കം എല്ലാചെലവും ടി.ഒ.പി (ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം) സ്കീമില്‍ ഉള്‍പ്പെടുത്തുമെന്നും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ അറിയിച്ചതായി എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ.ജി. കിഷോര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തെ പരിശീലകനായ വി.എച്ച്. നിഷാദ്കുമാറിനെ ഒപ്പം കൊണ്ടുപോകാന്‍ സാധിച്ചില്ളെങ്കില്‍ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് രഞ്ജിത്ത് മഹേശ്വരി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.