അപര്‍ണക്കിത് ‘രണ്ടാമൂഴം’

തിരുവമ്പാടി: മലയാളി അത്ലറ്റ് അപര്‍ണ റോയി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി അന്യനാട്ടിലത്തെിയ ശേഷം ആശങ്കയുടെ നിമിഷങ്ങള്‍ പിന്നിടുന്നത് രണ്ടാംതവണയാണ്.  ജിംനേഷ്യാഡിന്‍െറ ഭാഗമായ അത്ലറ്റിക്സില്‍ പങ്കെടുക്കാനാണ് അപര്‍ണ റോയി അടക്കമുള്ള താരങ്ങള്‍ തുര്‍ക്കിയിലത്തെിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നത്.  താരങ്ങളെല്ലാം സുരക്ഷിതരാണ്. 2015ലെ  അണ്ടര്‍ 14 ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ അപര്‍ണ പങ്കെടുക്കവെയാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്.  ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ മരിച്ച നേപ്പാള്‍ ദുരന്തത്തിനിടയിലും  അപര്‍ണ സുരക്ഷിതയായി തിരിച്ചത്തെി. ജൂലൈ പതിനൊന്നിനാണ്  ലോക സ്കൂള്‍ ഗെയിംസ് തുര്‍ക്കിയില്‍ ആരംഭിച്ചത്. 18ന് തിരിച്ചത്തെുമെന്ന അപര്‍ണയുടെ വാട്സ്ആപ് സന്ദേശം ശനിയാഴ്ച ഉച്ചക്ക് ലഭിച്ചതായി പിതാവ് റോയി ഓവേലില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തുര്‍ക്കിയിലെ വിമാനത്താവളങ്ങളില്‍ മടക്കയാത്രക്ക് തടസ്സമുണ്ടാകുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി കൂടരഞ്ഞി സ്വദേശിയായ അപര്‍ണ റോയി 100 മീറ്റര്‍ ഹര്‍ഡ്ല്‍സിലാണ്  തുര്‍ക്കിയില്‍ പങ്കെടുത്തത്. പുല്ലൂരാംപാറയിലെ ലിസ്ബത്ത് കരോളിന്‍ ജോസഫും അപര്‍ണയോടൊപ്പം തുര്‍ക്കിയിലുണ്ട്. പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി താരങ്ങളായ ഇരുവരും പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT