????? ????????????? ???????? ?????? ????????? ??????? ?.??. ???????? 10 ????????????? ???? ??????????. ??. ???????????, ??.?. ???, ????? ?????????, ??.??. ????????? ????????? ?????

കായികതാരങ്ങള്‍ക്ക് ജോലി: നടപടി അന്തിമഘട്ടത്തില്‍ –ജയരാജന്‍

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ജോലിനല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള നീന്തല്‍താരം സാജന്‍ പ്രകാശിന് കേരള അക്വാട്ടിക് അസോസിയേഷന്‍ നല്‍കിയ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജന്‍ പ്രകാശിന്‍െറ ജോലിക്കാര്യം അദ്ദേഹവുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും.ഒളിമ്പിക്സിന് മുന്നോടിയായുള്ള പരിശീലനത്തിനും മറ്റ് വിദേശയാത്രകള്‍ക്കുമായി 10 ലക്ഷം രൂപയുടെ ചെക് സജന് ചടങ്ങില്‍ കൈമാറി. പരിശീലകന്‍ പ്രദീപ്കുമാര്‍, റിയോ ഒളിമ്പിക് നീന്തല്‍മത്സരങ്ങളുടെ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്‍റ് എസ്. രാജീവ് എന്നിവരെയും ആദരിച്ചു. കേരള അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്‍റ് എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അസോ. ജോയന്‍റ് സെക്രട്ടറി പി.എ. ഹംസ, കായികതാരങ്ങളായ ബീനാമോള്‍, ബോബി അലോഷ്യസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT