1960ല്‍ വെള്ളി നേടിയ ഹോക്കി ടീം അംഗം ഒളിമ്പ്യന്‍ ജോ ആന്‍റിക് വിടവാങ്ങി

മുംബൈ: 1960ലെ റോം ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രതിനിധാനംചെയ്ത് ജോസഫ് ആന്‍റിക് എന്ന ജോ ആന്‍റിക് അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  റോം ഒളിമ്പിക്സില്‍ വെള്ളി നേടിയ ഹോക്കി ടീമിലെ മധ്യനിര താരമായിരുന്നു ജോ ആന്‍റിക്. ഫൈനലില്‍ പാകിസ്താനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ഇന്ത്യക്ക് സ്വര്‍ണം നഷ്ടമായത്. 1928 മുതല്‍ തുടര്‍ച്ചയായ ആറ് ഒളിമ്പിക്സ് സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യയുടെ സുവര്‍ണ തേരോട്ടത്തിന് അവസാനമായത് ഈ മത്സരത്തോടെയാണ്. 

1962ല്‍ ജകാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളിനേടിയ ടീമിലും ആന്‍റിക് അംഗമായിരുന്നു. വിരമിച്ചശേഷം ദേശീയ ടീമുകളുടെ പരിശീലകനായിട്ടുണ്ട്. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ഒമാ ന്‍ ടീമിന്‍െറ പരിശീലകനായിരുന്നു.  രണ്ടുവര്‍ഷം ഒമാന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. 1973ലെ ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍െറ പരിശീലകരില്‍ ഒരാളായിരുന്നു.  ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണകാലഘട്ടത്തിലുണ്ടായിരുന്നവര്‍ ഓരോന്നായി കൊഴിഞ്ഞുപോവുകയാണെന്ന് ആന്‍റിക്കിന്‍െറ സഹതാരമായിരുന്ന എസ്.എസ്. നഖ്വി പറഞ്ഞു. 

മധ്യനിരയിലെ വിലമതിക്കാനാവാത്ത താരമായിരുന്നു ആന്‍റിക്. ഞങ്ങള്‍ ഇരുവരും വെസ്റ്റേണ്‍ റെയില്‍വേ, ബോംബെ ഇലവന്‍ എന്നിവയുടെ നായകനായിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT