Posted On
date_range Updated On
date_range അതിവേഗക്കാരനായി ഗാറ്റ്ലിന്‍
ന്യൂയോര്‍ക്: ഈവര്‍ഷത്തെ മികച്ച സമയം കുറിച്ച് അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനും അലിസണ്‍ ഫെലിക്സും ഒളിമ്പിക്സിനൊരുങ്ങി. യു.എസ് ഒളിമ്പിക്സ് ട്രയല്‍സില്‍ 100 മീറ്ററില്‍ ഓടിയ ഗാറ്റ്ലിന്‍ 9.80 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗം 400 മീറ്ററിലാണ് ലോകചാമ്പ്യന്‍ അലിസണ്‍ ഫെലിക്സ് മികച്ച സമയം കുറിച്ചത്. 49.68 സെക്കന്‍ഡിലായിരുന്നു അലിസണിന്‍െറ കുതിപ്പ്. ലണ്ടന്‍ ഒളിമ്പിക്സില്‍ 200 മീറ്ററില്‍ അലിസണ്‍ സ്വര്‍ണം നേടിയിരുന്നു. അതേസമയം, യൊഹാന്‍ ബ്ളേക്കിന് മികച്ചസമയം കണ്ടത്തൊനായില്ല. ജമൈക്കന്‍ ഒളിമ്പിക്സ് ട്രയലില്‍ 200 മീറ്റര്‍ ട്രാക്കിലിറങ്ങിയ ബ്ളേക്ക് ഒന്നാം സ്ഥാനത്തത്തെിയെങ്കിലും 20.29 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.