?????? ???????, ??. ??????????, ??. ?????,?????? ??????

അന്തര്‍സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: സുവര്‍ണ കേരളം മുന്നോട്ട്

ഹൈദരാബാദ്: മഴയിലും ആവേശം ചോരാതെ താരങ്ങള്‍ ഓടിത്തിമിര്‍ത്തപ്പോള്‍ അന്തര്‍സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ മൂന്നാംദിനം കേരളം മൂന്ന് സ്വര്‍ണം നേടിയെടുത്തു. 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍  ഡി. ശ്രീകാന്ത്, 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ എം. സുഗിന, വനിതകളുടെ ട്രിപ്പ്ള്‍ജംപില്‍ ശില്‍പ ചാക്കോ എന്നിവരാണ് കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. പുരുഷന്മാരുടെ 100 മീറ്ററില്‍ കോട്ടയംകാരന്‍ ഷമീര്‍ മോന്‍ മണിപ്പൂരിനുവേണ്ടി സ്പൈക്കണിഞ്ഞ് വേഗമേറിയ താരമായി. വനിതകളില്‍ കര്‍ണാടകയുടെ റീന ജോര്‍ജാണ് വേഗമേറിയ താരം.  അഞ്ച് സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 92 പോയന്‍റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തമിഴ്നാടിന് 65ഉം യു.പിക്ക് 50ഉം പോയന്‍റുണ്ട്.

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 14.17 സെക്കന്‍ഡിലാണ് സുഗിന ഫിനിഷ് ചെയ്തത്. സുഗിനയുടെ കരിയറിലെ മികച്ച സമയമാണിത്. പാട്യാലയില്‍ നടന്ന ഇന്‍റര്‍വാഴ്സിറ്റി മീറ്റില്‍ കുറിച്ച 14.46 സെക്കന്‍ഡായിരുന്നു സുഗിനയുടെ മികച്ചസമയം.  കണ്ണൂര്‍ തലശ്ശേരി മമ്പറം സ്വദേശിയായ സുഗിന തൃശൂര്‍ വിമല കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. പി.ബി. ജയകുമാറാണ് കോച്ച്. നിലവിലെ ജേതാവായ തെലങ്കാനയുടെ കുപ്പുസ്വാമി പ്രേംകുമാറിനെ പിന്തള്ളിയാണ് ഡി. ശ്രീകാന്ത് 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കേരളത്തിന് മറ്റൊരു സ്വര്‍ണം നേടിക്കൊടുത്തത്. 14.54 സെക്കന്‍ഡിലാണ് എം.എ കോളജ് വിദ്യാര്‍ഥിയായ ശ്രീകാന്തിന്‍െറ ഫിനിഷ്.  കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ശ്രീകാന്ത് കോതമംഗലം എം.എ കോളജില്‍ ബി.എ ഇകണോമിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. ചിറ്റൂര്‍ ഗവ. കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ആര്‍. അക്ഷയ്  15.29 സമയത്തോടെ വെങ്കലം നേടി.

13.22 മീറ്റര്‍ ചാടി അനായാസമായാണ് ശില്‍പ ചാക്കോ സ്വര്‍ണം നേടിയത്. മത്സരിച്ച നാലുതാരങ്ങളില്‍ ശില്‍പ മാത്രമാണ് 13 മീറ്റര്‍ പിന്നിട്ടത്. കോഴിക്കോട് കല്ലാനോടുകാരിയാണ്  ശില്‍പ.  മംഗലാപുരം ആല്‍വാസ് കോളജില്‍ രണ്ടാം വര്‍ഷ പി.ജിക്ക് പഠിക്കുന്നു.
മഴയില്‍ കുതിര്‍ന്ന 100 മീറ്ററില്‍ സീനിയര്‍ താരമായ ഷമീര്‍ മോന്‍ 10.60 സെക്കന്‍ഡില്‍ ഒന്നാമനായി. 2008ലും 2011ലും സീനിയര്‍ മീറ്റില്‍ ഷമീര്‍ മോന്‍ വേഗമേറിയ താരമായിരുന്നു.  അബ്ദുല്‍ നജീബ് ഖുറൈഷിയെ മറികടന്നാണ് ഷമീറിന്‍െറ നേട്ടം. ദ്യുതിചന്ദും ശ്രബാനി നന്ദയുമില്ലാത്ത വനിതകളുടെ 100 മീറ്ററില്‍ കര്‍ണാടകയുടെ റാണി ജോര്‍ജ് 11.99 സെക്കന്‍ഡില്‍ ജേത്രിയായി. വനിതകളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്‍െറ സിഞ്ചു പ്രകാശിനാണ് വെങ്കലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT