Posted On
date_range Updated On
date_range വെള്ളിത്തിളക്കത്തിലൊരു ഡല്‍ഹി മലയാളി
കോഴിക്കോട്: മലയാളി ആണ്‍കുട്ടികള്‍ പിന്തള്ളപ്പെട്ട 400 മീറ്ററില്‍ വെള്ളിമെഡലുമായി ഡല്‍ഹി മലയാളിയുടെ കുതിപ്പ്. സീനിയര്‍ ആണ്‍കുട്ടികളില്‍ രണ്ടാം സ്ഥാനത്ത് ഓടിയത്തെിയാണ് കോട്ടയം പാലാ രാമപുരം പാലപ്പുഴയിലെ അമോത് ജേക്കബ് വെള്ളിമെഡലണിഞ്ഞത്. ഡല്‍ഹി രോഹിണി സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയാണ് അമോത്. സി.ബി.എസ്.ഇ ദേശീയ മീറ്റില്‍ 400, 800, 4x400 മീറ്റര്‍ റിലേകളില്‍ റെക്കോഡ് പ്രകടനത്തോടെ സ്വര്‍ണമണിഞ്ഞായിരുന്നു അമോത്തിന്‍െറ സ്കൂള്‍ മീറ്റിലെ വരവ്.
വിജയവാഡയില്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണമണിഞ്ഞിരുന്നു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന പി.എ. ജേക്കബിന്‍െറയും മേരിക്കുട്ടിയുടെയും മകനായ അമോത് ജനിച്ചതും വളര്‍ന്നതും ഡല്‍ഹിക്കാരനായിതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.