കോഴിക്കോടിന്‍െറ സ്വന്തം ലിസ്ബത്ത്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണമണിഞ്ഞ അതേ പിറ്റില്‍ ദിവസങ്ങള്‍ക്കുശേഷം ലിസ്ബത്ത് ചാടിയത് ദേശീയ മീറ്റിലെ സുവര്‍ണനേട്ടത്തിലേക്ക്.
5.52 മീറ്റര്‍ ദൂരം ചാടിയാണ് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസിലെ ലിസ്ബത്ത് കരോലിന്‍ ജോസഫ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ സ്വര്‍ണമണിഞ്ഞത്. ഡിസംബറില്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍തന്നെ നടന്ന സംസ്ഥാന മീറ്റില്‍ ഹൈജംപ്,ലോങ്ജംപ് എന്നിവയില്‍ സ്വര്‍ണവും ട്രിപ്ള്‍ജംപില്‍ വെള്ളിയും നേടി വ്യക്തിഗത ചാമ്പ്യനായിരുന്നു പത്താം ക്ളാസുകാരിയായ ലിസ്ബത്ത്. റാഞ്ചിയില്‍ നടന്ന ജൂനിയര്‍ നാഷനല്‍ മീറ്റില്‍ ഹൈജംപില്‍ സ്വര്‍ണവും ലോങ്ജംപില്‍ വെങ്കലവും ലിസ്ബത്ത് സ്വന്തമാക്കിയിരുന്നു.
കൊല്ലിക്കാനം സജി എബ്രഹാമിന്‍െറയും ലെന്‍സിയുടെയും മകളാണ്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ കോച്ച് ടോമി ചെറിയാന്‍െറ കീഴിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.