കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ ദീപശിഖാ റാലി ഒളിമ്പ്യന്‍ പി.ടി. ഉഷ പഠിച്ച തൃക്കോട്ടൂര്‍ യു.പി സ്കൂളില്‍നിന്ന് 27ന് ആരംഭിക്കും. 28ന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സമാപിക്കും. 29ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മീറ്റ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിക്കും. ഫെബ്രുവരി രണ്ടിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സംഘാടകസമിതി യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. ¤േകാഴിക്കോട്, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക സ്വീകരണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 27 മുതല്‍ ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ തുടങ്ങും. രണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒരു കൗണ്ടര്‍ എന്ന രീതിയില്‍ 16 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മേളയുടെ പ്രചാരണത്തിനായി 30 കമാനങ്ങള്‍ സ്ഥാപിക്കും. ദേശീയ അന്തര്‍ദേശീയതാരങ്ങളുടെ കട്ടൗട്ടുകളോടെ നഗരത്തില്‍നിന്ന് മെഡിക്കല്‍ കോളജുവരെ ബഹുവര്‍ണ കൊടികളുയര്‍ത്തും.
2700 മത്സരാര്‍ഥികള്‍ക്കും അനുഗമിക്കുന്ന 500 അധ്യാപകര്‍ക്കും സിറ്റി, നടക്കാവ്, മെഡിക്കല്‍ കോളജ്, കുറ്റിക്കാട്ടൂര്‍, തൊണ്ടയാട് എന്നിവിടങ്ങളില്‍ താമസസൗകര്യമൊരുക്കും. പാചകപ്പുരയുടെ നേതൃത്വം പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ്. സംഘാടകസമിതി കണ്‍ട്രോള്‍ റൂം നമ്പര്‍: 9446633963, 9946409002.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.