ദേശീയ സ്കൂള്‍ കായികമേള: ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: 61ാമത് ദേശീയ സ്കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് ബി.ഇ.എം ഗേള്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി, മന്ത്രി ഡോ. എം.കെ. മുനീറിന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ നമ്പിടി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടു വരെയാണ് കായികമേള.
‘മാധ്യമം’ തൃശൂര്‍ യൂണിറ്റിലെ ചീഫ് ഡി.ടി.പി ഓപറേറ്റര്‍ മുജീബ് റഹ്മാനാണ് ലോഗോ ഡിസൈന്‍ ചെയ്തത്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ മുജീബ് സംസ്ഥാന സ്കൂള്‍ കായികമേള, ദേശീയ ശാസ്ത്രകോണ്‍ഗ്രസ് തുടങ്ങി 25 ഓളം ലോഗോകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഭാര്യ: സബൂറ. മക്കള്‍: അയാസ് അഹമ്മദ്, ആദര അസില്‍, അയാന്‍ അഹമ്മദ്. തൃശൂര്‍ വള്ളിവട്ടം സ്വദേശിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.