മാരത്തണ്‍ മതിയാക്കുമെന്ന് ജെയ്ഷ

മുംബൈ: ഞായറാഴ്ച നടക്കുന്ന മുംബൈ മാരത്തണിന് ശേഷം മാരത്തണ്‍ മതിയാക്കുകയാണെന്ന് ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി. ജെയ്ഷ. മാരത്തണില്‍ റിയോ ഒളിമ്പിക്സില്‍ യോഗ്യതനേടിയ താരമാണ് ജെയ്ഷ. 1500, 5000 മീറ്ററുകളിലാണ് ഇനിമുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ഈയിനങ്ങളിലാണ് ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമിടുന്നതെന്നും ജെയ്ഷ പറഞ്ഞു. മാരത്തണില്‍ യോഗ്യത നേടിയെങ്കിലും ഒളിമ്പിക്സ് മെഡലിന് സാധ്യതയില്ല. അതുകൊണ്ടുതന്നെ 1500, 5000 മീറ്ററുകളില്‍ ഫോക്കസ് ചെയ്യുകയാണ്. റിയോ ഒളിമ്പിക്സില്‍ എന്‍െറ സാധ്യതകള്‍ മാരത്തണിലായിരിക്കുമെന്നായിരുന്നു എന്‍െറ കോച്ചിന്‍െറ വിലയിരുത്തല്‍. യോഗ്യതനേടിയതിന് ശേഷമാണ് എനിക്ക് യോജിച്ചത് മധ്യദൂര ഇനങ്ങളാണെന്ന് ബോധ്യപ്പെട്ടത്. ഇന്ന് ഓടുന്നത് എന്‍െറ അവസാനത്തെ മാരത്തണായിരിക്കുമെന്ന് എന്‍െറ കോച്ച് എനിക്ക് വാക്കുനല്‍കിയിട്ടുണ്ട് -ജെയ്ഷ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.