Posted On
date_range Updated On
date_range ഒളിമ്പിക്സ് പരിശീലനം; ജയ്ഷക്ക് 10 ലക്ഷം ധനഹായം
തിരുവനന്തപുരം: ആഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിനായി അമേരിക്കയിലേക്ക് വിദഗ്ധ പരിശീലനത്തിനായി പോവുന്ന മലയാളി ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി. ജയ്ഷക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഫെബ്രുവരിയിലാണ് ജയ്ഷ അമേരിക്കയിലേക്ക് പോവുന്നത്. ആദ്യഗഡുവായി 2.5 ലക്ഷം ഉടന്‍ നല്‍കും.
2006, 2014 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത മെഡലും 35ാം ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി രണ്ട് സ്വര്‍ണവും ജയ്ഷ നേടിയിട്ടുണ്ട്. ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മാരത്തണിലാണ് ഒളിമ്പിക് യോഗ്യത ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.