ലണ്ടന്‍: ഉത്തേജകം കളങ്കപ്പെടുത്തിയ ലോക അത്ലറ്റിക്സിന്‍െറ വീണ്ടെടുപ്പിനായി ‘മാനിഫെസ്റ്റോ’യുമായി ബ്രിട്ടീഷ് അത്ലറ്റിക് ഫെഡറേഷന്‍ രംഗത്ത്. മരുന്നടിക്ക് പിടികൂടിയവര്‍ക്ക് കഠിനശിക്ഷ മുതല്‍ ആജീവനാന്തവിലക്ക് വരെ ഏര്‍പ്പെടുത്തണമെന്നതുള്‍പ്പെടെ 14 നിര്‍ദേശങ്ങളവതരിപ്പിച്ചാണ് യു.കെ അത്ലറ്റിക്സ് രംഗത്തത്തെിയത്. മരുന്നിന്‍െറ മണമുള്ള റെക്കോഡ് പുസ്തകങ്ങള്‍ തിരുത്തിയെഴുതി അത്്ലറ്റിക്സിന് പുതിയൊരുകാലം വാഗ്ദാനം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. മുമ്പൊരിക്കലുമില്ലാത്തവിധം ലോക അത്ലറ്റിക്സ് സംശയനിഴലിലായ പശ്ചാത്തലത്തിലാണ് അനിവാര്യമായ ഇടപെടലിന് ശിപാര്‍ശ ചെയ്യുന്നതെന്ന് യു.കെ അത്ലറ്റിക്സ് ചെയര്‍മാന്‍ എഡ് വാര്‍നര്‍ അറിയിച്ചു.
നടപടിക്രമങ്ങളില്‍ സുതാര്യത, കുറ്റക്കാര്‍ക്ക് കടുത്തശിക്ഷ, ദീര്‍ഘകാല വിലക്ക്, പുതിയകാലത്ത് ലോകറെക്കോഡുകള്‍ പുന$ക്രമീകരിക്കുക എന്നിവയിലൂന്നിയാണ് അത്ലറ്റിക്സിന്‍െറ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി മുന്നോട്ടുവെക്കുന്ന ‘മാനിഫെസ്റ്റോ’ പ്രഖ്യാപിച്ചത്.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നിയമങ്ങള്‍ കര്‍ക്കശമാക്കാനും മരുന്നടിക്കാരുടെ പേര് വെളിപ്പെടുത്തുന്ന പൊതു രജിസ്റ്റര്‍ തയാറാക്കാനും നിര്‍ദേശമുണ്ട്.
നിരന്തരമായ മരുന്നടിവിവാദങ്ങള്‍ ലോക അത്ലറ്റിക്സിനെ നാണംകെടുത്തുന്ന പശ്ചാത്തലത്തിലാണ് ഐ.എ.എ.എഫ് തലവന്‍ സെബാസ്റ്റ്യന്‍ കോ അംഗമായുള്ള ബ്രിട്ടന്‍ രംഗത്തത്തെിയത്.
ഉന്നതോദ്യോഗസ്ഥരുടെ സഹായത്തോടെ റഷ്യന്‍ അത്ലറ്റിക്സില്‍ മരുന്നടി വ്യാപകമാണെന്ന ‘വാഡ’യുടെ കണ്ടത്തെല്‍ ലോകബോഡിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് റഷ്യ വിലക്കിനെ നേരിടുകയാണിപ്പോള്‍. ദീര്‍ഘദൂര ഓട്ടത്തിലെ കുത്തകക്കാരായ കെനിയക്കെതിരെ കഴിഞ്ഞദിവസം മരുന്നടി ആരോപണങ്ങളുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.