?????????? ??????? ??????????????????? ????? ??????? ??????????? ??????????????? ???????? ?????????????????? ??????? ???????????? ????? ???????????? ???????????????? ??.?? ?????????????? ??? -??.??. ????

പഞ്ചാബി യൂണിവേഴ്സിറ്റിക്ക് ഒാവറോൾ കിരീടം; വനിതാ വിഭാഗത്തില്‍ എം.ജി

കലാലയ യൗവനങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലും ആവേശം വിതറിയ ആറുദിനം നീണ്ട 76ാമത് അന്തര്‍സര്‍വകലാശാല അത്ലറ്റിക് മീറ്റിന് കൊടിയിറക്കം. 161 പോയന്‍റുമായി പഞ്ചാബി യൂനിവേഴ്സിറ്റി ഓവറോള്‍ ചാമ്പ്യന്‍പട്ടവും 83 പോയന്‍റുമായി വനിതാ ചാമ്പ്യന്‍പട്ടം എം.ജി സര്‍വകലാശാലയും നിലനിര്‍ത്തി. വനിതകളില്‍ കാലിക്കറ്റ് നാലാം സ്ഥാനത്തത്തെി. ഓവറോള്‍ വിഭാഗത്തില്‍ 118 പോയന്‍റുമായി എം.ജി മൂന്നാം സ്ഥാനത്തത്തെിയപ്പോള്‍ 119 പോയന്‍േറാടെ മംഗളൂരു യൂനിവേഴ്സിറ്റി രണ്ടാമതത്തെി. പുരുഷ വിഭാഗത്തില്‍ 73 പോയന്‍റുമായി പഞ്ചാബി സര്‍വകലാശാലയാണ് മുന്നില്‍. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ പഞ്ചാബ് സര്‍വകലാശാലയുടെ നീരജ് ചോപ്ര മികച്ച പുരുഷ താരവും ലോങ്ജംപില്‍ സ്വര്‍ണം നേടിയ മുംബൈ സര്‍വകലാശാലയുടെ ഗുലെ ശ്രദ്ധാ ഭാസ്കര്‍ മികച്ച വനിതാ താരവുമായി.

മഞ്ജു വസന്തം
ആവേശം വിതറിയ അവസാന ദിനത്തില്‍ 200 മീറ്ററിലും ഒന്നാമതത്തെി സ്പ്രിന്‍റ് ഡബ്ള്‍ തികച്ച് എം.ജിയുടെ കെ. മഞ്ജുവും റിലേയിലെ മികച്ച പ്രകടനവുമായി മലയാളി താരങ്ങളും കൈയടി നേടി. നാലു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ട്രാക്കില്‍നിന്ന് കേരളം വാരിയത്. 24.95 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് മഞ്ജു താരമായത്. 1500 മീറ്ററില്‍ കാലിക്കറ്റ് താരം പി.യു. ചിത്രയാണ് മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. 4:28.22 സെക്കന്‍ഡില്‍ ഓടിയത്തെിയ ചിത്രക്ക് മഗധ യൂനിവേഴ്സിറ്റിയുടെ സുഗന്ധകുമാരി വെല്ലുവിളിയുയര്‍ത്തി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കാലിക്കറ്റിന്‍െറ താരങ്ങളായ ജ്യോതി കൃഷ്ണ വെള്ളിയും എം. സുഗിന വെങ്കലവും നേടി. പഞ്ചാബിയുടെ ജസ്പ്രീത് കൗറിനാണ് സ്വര്‍ണം. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ എം.ജിയുടെ ഡി. ശ്രീകാന്ത് മൂന്നാമതത്തെി. വനിതകളുടെ റിലേ മത്സരങ്ങളിലും കേരളത്തിന്‍െറ ആധിപത്യമായിരുന്നു. 
4x100 മീറ്ററില്‍  കേരള സര്‍വകലാശാല ടീം സ്വര്‍ണവും കാലിക്കറ്റ് വെള്ളിയും നേടിയപ്പോള്‍ 4x400 മീറ്ററില്‍ എം.ജിയാണ് പൊന്നണിഞ്ഞത്. പുരുഷന്മാരുടെ 4x400 മീറ്ററില്‍ എം.ജി വെങ്കലം സ്വന്തമാക്കി. സെമിയില്‍ എക്സ്ചേഞ്ച് സോണ്‍ തെറ്റിച്ചതിന് 4x100 മീറ്ററില്‍നിന്ന് എം.ജി പുരുഷ ടീമിനെ അയോഗ്യരാക്കിയിരുന്നു. 

സ്വര്‍ണ റിലേ
രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം നാലു മെഡലുകളാണ് മലയാളി താരങ്ങള്‍ റിലേ ട്രാക്കില്‍നിന്ന് നേടിയത്. വനിതകളുടെ 4x100 മീറ്ററില്‍ കേരളയുടെ എ.എസ്. അഞ്ജു (മാര്‍ ഇവാനിയോസ്), ആര്യനാഥ് (എസ്.എന്‍ കോളജ് ചേര്‍ത്തല), എ.പി. ഷില്‍ഡ, എ.പി. ഷില്‍ബി (കാര്യവട്ടം ഗവ. കോളജ്) എന്നിവര്‍ 47.47 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. സാംജിയാണ് ഇവരുടെ പരിശീലകന്‍. വെള്ളി നേടിയ കാലിക്കറ്റിനുവേണ്ടി ജി. ലാവണ്യ, എം.വി. ജില്‍ന, ശ്രുതിരാജ്, എം. സുഗിന എന്നിവരാണ് ബാറ്റണ്‍ ഏന്തിയത്. 4x400 മീറ്ററില്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു എം.ജിയുടെ സ്വര്‍ണ നേട്ടം. അഞ്ജലി ജോസ് (ബി.സി.എം കോളജ്), വി.കെ. വിസ്മയ, സ്മൃതിമോള്‍ (അസംപ്ഷന്‍ കോളജ്), ജെറിന്‍ ജോസഫ് (അല്‍ഫോന്‍സ കോളജ് പാലാ) എന്നിവര്‍ 3:40.90 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്തു. വെങ്കലം നേടിയ എം.ജി പുരുഷ ടീമില്‍ ഷഫീഖ്, അമല്‍ ജോസഫ്, അനീസ് റഹ്മാന്‍, ഡി. അനൂപ് എന്നിവരായിരുന്നു അംഗങ്ങള്‍.

രണ്ടു മെഡല്‍ ഒരു വീട്ടിലേക്ക്
4x100 മീറ്ററില്‍ കേരള സര്‍വകലാശാല ഒന്നാമതത്തെിയപ്പോള്‍ രണ്ടു മെഡല്‍ പോയത് ഒരു വീട്ടിലേക്ക്. 
സ്കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായിരുന്ന സഹോദരിമാരായ എ.പി. ഷില്‍ഡ, എ.പി. ഷില്‍ബി എന്നിവര്‍ മൂന്നും നാലും ലാപ്പില്‍ ഓടിയാണ് സ്വര്‍ണനേട്ടത്തില്‍ പങ്കാളികളായത്. ആലപ്പുഴ മുഹമ്മയിലെ മത്സ്യത്തൊഴിലാളിയായ എ.കെ. പുരുഷോത്തമന്‍െറയും വിലാസിനിയുടെയും മക്കളാണ് ഈ മിടുക്കികള്‍. 

എം.ജി താരങ്ങളുടെ യാത്ര അനിശ്ചിതത്വത്തില്‍
മീറ്റില്‍ മൂന്നാം സ്ഥാനക്കാരായ എം.ജി സര്‍വകലാശാല താരങ്ങളുടെയും ഒഫീഷ്യലുകളുടെയും തിരിച്ചുള്ള യാത്ര അനിശ്ചിതത്വത്തില്‍. ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രക്കുള്ള ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ല. നിസാമുദ്ദീന്‍ എക്സ്പ്രസിലാണ് ടിക്കറ്റുകള്‍ ബുക് ചെയ്തിട്ടുള്ളത്. 
ടിക്കറ്റ് കണ്‍ഫേമാകാന്‍ സാധ്യതയില്ല. താരങ്ങളും ഒഫീഷ്യലുകളുമായി 62ഓളം പേരാണ് യാത്ര അനിശ്ചിതത്വത്തിലായതോടെ ബുദ്ധിമുട്ടിലായത്. ടിക്കറ്റ് ശരിയായില്ളെങ്കില്‍ കൊടും തണുപ്പില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ യാത്രചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ളെന്ന് ഒഫീഷ്യലുകള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT