??????? ??????????? ???????????? ??????????????????? ????? ?????? ?????????????????? ?????? ??????? ??.??.?????????????????? ????? ???? - ??.?? ????

അന്തര്‍സര്‍വകലാശാല അത്ലറ്റിക് മീറ്റ്: സ്വര്‍ണമില്ല; വെള്ളിയുണ്ട്

പുതുവര്‍ഷപ്പുലരിയില്‍ സ്വര്‍ണം കൊയ്യാമെന്ന കേരളത്തിന്‍െറ മോഹങ്ങള്‍ക്ക് തിരിച്ചടി. സ്വര്‍ണനേട്ടമില്ലാതെ കടന്നുപോയ അന്തര്‍സര്‍വകലാശാല അത്ലറ്റിക് മീറ്റിന്‍െറ നാലാം ദിനത്തില്‍ രണ്ട് വെള്ളിയും അഞ്ച് വെങ്കലവും നേടി എം.ജി താരങ്ങള്‍ മികച്ചുനിന്നു. കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍നിന്ന് ആര്‍ക്കും മെഡല്‍ ലഭിച്ചില്ല. വനിതകളുടെ ഹെപ്റ്റാത്തലണില്‍ കൊല്‍ക്കത്ത യൂനിവേഴ്സിറ്റി താരവും ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ സ്വപ്ന ബര്‍മനും പുരുഷന്മാരുടെ  400 മീറ്റര്‍ ഹര്‍ഡ്്ല്‍സില്‍ മംഗളൂരു യൂനിവേഴ്സിറ്റി താരമായ എ. ധരുണും മീറ്റ് റെക്കോഡുകള്‍ സ്ഥാപിച്ചു.
 
ട്രിപ്ള്‍ ജംപില്‍ ഉനൈസ് ഷാഹു (15.69 മീ), 800 മീറ്ററില്‍ ആനന്ദ് കെ. മധു (45.55) എന്നിവര്‍ വെള്ളി നേടിയപ്പോള്‍ അഞ്ച് കി.മീ നടത്തത്തില്‍ മേരി മാര്‍ഗരറ്റ് (24:44:83), 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ജെറിന്‍ ജോസഫ് (1.02.25സെ), ട്രിപ്ള്‍ ജംപില്‍ അബ്ദുല്ല അബൂബക്കര്‍(15. 57), ഹെപ്റ്റാത്തലണില്‍ അനില ജോസ് (4535 പോയന്‍റ്), 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനീസ് റഹ്മാന്‍ (53.58 സെ) എന്നിവരാണ് വെങ്കല മെഡല്‍ നേടിയത്. നാല് ദിനങ്ങളിലായി ആകെ 22 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 82 പോയന്‍റുമായി പഞ്ചാബി യൂനിവേഴ്സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. മംഗളൂരു യൂനിവേഴ്സിറ്റിയെ മറികടന്ന് എം.ജി സര്‍വകലാശാല 70 പോയന്‍റുമായി രണ്ടാമതത്തെി. മംഗളൂരുവിന് 67 പോയന്‍റാണ് സമ്പാദ്യം. വനിതകളില്‍ 43 പോയന്‍റുമായി എം.ജി ആധിപത്യം തുടര്‍ന്നപ്പോള്‍ 35 പോയന്‍റുമായി പഞ്ചാബിയും 16 പോയന്‍റ് വീതം നേടി മംഗളൂരുവും കാലിക്കറ്റും തൊട്ടു പിന്നിലുണ്ട്. 

 

400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മംഗളൂരു യൂനിവേഴ്സിറ്റിയുടെ എ. ധരുണ്‍ 51.34 സെക്കന്‍ഡില്‍ മറികടന്നാണ് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. പഞ്ചാബി യൂനിവേഴ്സിറ്റി താരമായിരുന്ന വിജയ് സിങ് മല്ലിക്കിന്‍െറ ഒരു വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ധരുണ്‍ തിരുത്തിയത്. 
വനിതകളുടെ അഞ്ച് കി.മീ നടത്തത്തില്‍ മേരി മാര്‍ഗരറ്റിന്‍െറ വെങ്കല നേട്ടത്തോടെയാണ് എം.ജി നാലാംദിനം അക്കൗണ്ട് തുറന്നത്. എന്നാല്‍, പ്രതീക്ഷയര്‍പ്പിച്ച പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സ്, വനിതകളുടെ 800 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ എന്നിവയില്‍ കേരളം നിരാശരായി. 800 മീറ്ററില്‍ കാലിക്കറ്റിന്‍െറ തെരേസ ജോസഫ്, എം.ജിയുടെ ശ്രുതിമോള്‍, കെ.ആര്‍. അമൃത എന്നിവര്‍ നിരാശപ്പെടുത്തി. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കാലിക്കറ്റ് ടീം ക്യാപ്റ്റന്‍ കാര്‍ത്തിക് മത്സരത്തിനിടെ ട്രാക്കില്‍ വീണു.

800 മീറ്ററില്‍ വെള്ളി നേടിയ ആനന്ദ് കെ. മധുവും ട്രിപ്ള്‍ ജംപില്‍ വെള്ളിനേടിയ ഉനൈസും സെന്‍റ് തോമസ് പാലാ കോളജിലെ  രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്. ആനന്ദ് ഇടുക്കിയിലെ രാജകുമാരി സ്വദേശിയാണ്. കൊല്ലം സ്വദേശിയാണ് ഉനൈസ് ഷാഹു. ട്രിപ്ള്‍ ജംപില്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്സിറ്റിയുടെ മുഹമ്മദ് സലാഹുദ്ദീന്‍(15.76) സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററില്‍ ലഖ്നോ യൂനിവേഴ്സിറ്റി താരം വിജയലക്ഷ്മി 2:09.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. കൊല്‍ക്കത്ത യൂനിവേഴ്സിറ്റിയുടെ ഷിപ്ര സര്‍ക്കാറിനാണ് വെള്ളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT