ദേശീയ യൂത്ത് അത്ലറ്റിക് മീറ്റും കോഴിക്കോട്ടേക്ക് 


കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളക്കു പിന്നാലെ 13ാമത് ദേശീയ യൂത്ത് അത്ലറ്റിക് മീറ്റും കോഴിക്കോട്ടേക്ക്. 
കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന സിന്തറ്റിക് ട്രാക്കിന്‍െറ ഉദ്ഘാടനത്തോടൊപ്പം മേയ്14 മുതല്‍ 16 വരെ മേള നടത്താനാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍െറ തീരുമാനം. സര്‍വകലാശാല സ്റ്റേഡിയം ഒരുങ്ങിയില്ളെങ്കില്‍ കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം യൂത്ത് മീറ്റിനും വേദിയാവും. ഇന്ത്യന്‍ അത്ലറ്റിക്സിന്‍െറ പുതുവര്‍ഷ കലണ്ടറില്‍ യൂത്ത് ചാമ്പ്യന്‍ഷിപ് വേദിയായി കോഴിക്കോടിനെയാണ് ഉള്‍പ്പെടുത്തിയത്. 
മീറ്റിന് മുന്നോടിയായി കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്ക് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമെന്നും സര്‍വകലാശാല കായികവിഭാഗം മേധാവി സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 
സംസ്ഥാന സ്കൂള്‍ കായികമേളക്കിടെ അത്ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ. വത്സന്‍െറ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT