????? ?????? 100 ?????????? ??????????????? ??????? ?????????????????? ????????????? (2369). ?????? ?????? ????? ??.??.?????????????????? ??????? ?????? (2167)

അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റ്: പഞ്ചാബ്​ സര്‍വകലാശാല മുന്നില്‍, എം.ജി മൂന്നാമത്

മഞ്ഞില്‍ കുളിച്ച പുതുവര്‍ഷത്തലേന്ന്  76ാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ മലയാളത്തിന് കന്നിപ്പൊന്ന്. മൂന്നാം ദിനത്തിലെ ഗ്ളാമര്‍ ഇനമായ 100 മീറ്ററില്‍ കോട്ടയം  എം.ജി സര്‍വകലാശാലയുടെ കെ. മഞ്ജു 12.18 സെക്കന്‍ഡില്‍ ഒന്നാമതത്തെിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണമെഡല്‍ ജേതാവായ എം.എ കോളജ് വിദ്യാര്‍ഥി (എം.ജി) അനുരൂപ് ജോണ്‍ വെള്ളി നേടി. 100 മീറ്ററില്‍ നാല് മലയാളിതാരങ്ങളാണ് അണിനിരന്നത്. എന്നാല്‍, മഞ്ജുവിന് മാത്രമാണ് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും അസംപ്ഷന്‍ കോളജിലെ വിദ്യാര്‍ഥിയുമായ മഞ്ജുവിന്‍െറ അവസാന അന്തര്‍ സര്‍വകലാശാല മീറ്റായിരുന്നു നടന്നത്.
ബംഗളൂരു ജെയിന്‍ യൂനിവേഴ്സിറ്റിക്കുവേണ്ടി ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ മലയാളിതാരം ബി.പി. ആല്‍ഫിന്‍ മലയാളികള്‍ക്ക് മറ്റൊരു പുതുവത്സരസമ്മാനം നല്‍കി. വനിതകളുടെ 400 മീറ്ററില്‍ എം.ജി താരം അഞ്ജലി ജോസ് ഫോട്ടോ ഫിനിഷില്‍ വെങ്കലം സ്വന്തമാക്കി. കടുത്ത മത്സരം നടന്ന 400 മീറ്ററില്‍ മദ്രാസ് യൂനിവേഴ്സിറ്റിയുടെ പി.എന്‍. സൗന്ദര്യ (55.79) സ്വര്‍ണമണിഞ്ഞപ്പോള്‍ സൂറത്ത് യൂനിവേഴ്സിറ്റിയുടെ സരിത ഗെയ്ക്വാദ് (56.30) വെള്ളി നേടി.
100 മീറ്ററില്‍ എം.ജി താരമായ സിനി അലക്സ് നാലാമതും കേരളയുടെ ആര്യനാഥ് അഞ്ചാമതുമായി ഫിനിഷ് ചെയ്തു.  അണ്ണാ യൂനിവേഴ്സിറ്റിയുടെ എസ്. അര്‍ച്ചന വെള്ളി നേടിയപ്പോള്‍ കല്‍ക്കത്ത യൂനിവേഴ്സിറ്റിയുടെ ബനശ്രീ റോയ് വെങ്കലം നേടി. പുരുഷ വിഭാഗത്തില്‍ മംഗളൂരു യൂനിവേഴ്സിറ്റിയുടെ താരവും ജൂനിയര്‍ വിഭാഗം റെക്കോഡിനുടമയുമായ മധുര സ്വദേശി പ്രവീണ്‍ മുത്തുകുമാരന്‍ (10.75) സ്വര്‍ണം നേടി. ചെന്നൈ യൂനിവേഴ്സിറ്റിയുടെ ആര്‍. സ്വാമിനാഥനാണ് വെങ്കലം.
മൂന്നാം ദിനം പിന്നിട്ടപ്പോള്‍ 53 പോയന്‍റുമായി പഞ്ചാബി യൂനിവേഴ്സിറ്റി ഒന്നാം സ്ഥാനത്തത്തെി. 50 പോയന്‍റ് നേടിയ മംഗളൂരുവിന് പിന്നില്‍ 32 പോയന്‍റുമായി എം.ജി മൂന്നാമതാണ്. ഒമ്പത് പോയന്‍റ് നേടിയ കാലിക്കറ്റ് പട്ടികയില്‍ എട്ടാമതാണ്. ഒരു റെക്കോഡുപോലും  എഴുതിച്ചേര്‍ക്കാതെയാണ് 2015ലെ അവസാന പകലിന് തിരിയണഞ്ഞത്.
400 മീറ്ററില്‍ കാലിക്കറ്റിന്‍െറ പ്രതീക്ഷയായിരുന്ന അമല്‍രാജ് ആറാമതായാണ് ഫിനിഷ് ചെയ്തത്. മംഗളൂരു യൂനിവേഴ്സിറ്റിയുടെ എ. ധരുണ്‍ (47.47) സ്വര്‍ണവും കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്സിറ്റി താരം ദീപന്‍ ചക്രവ വെള്ളിയും (47.59) നേടി. മദ്രാസ് യൂനിവേഴ്സിറ്റിയുടെ ആര്‍. മോഹന്‍കുമാറിനാണ് വെള്ളി.  
 ഇന്ന് നടക്കുന്ന വനിതകളുടെ 800 മീറ്ററില്‍ കാലിക്കറ്റിന്‍െറ തെരേസ് ജോസഫ്, എം.ജിയുടെ ശ്രുതിമോള്‍ എന്നിവര്‍ ഫൈനലില്‍ ഇടംനേടിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT