????? ?????? ?????? ??????????? ??????? ??????? ???????????? ???????

മയൂഖ ജോണിക്കും രഞ്ജിത് മഹേശ്വരിക്കും വെള്ളി

ദോഹ: ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്‍െറ കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ട് സ്വര്‍ണവും രണ്ടു വെങ്കലവും സ്വന്തമാക്കിയ ആതിഥേയരുടെ അകൗണ്ടില്‍ മൂന്നു സ്വര്‍ണമായി. പുരുഷ, വനിതാ വിഭാഗം ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരങ്ങളായ  മയൂഖ ജോണിയും രഞ്ജിത് മഹേശ്വരിയും വെള്ളി നേടി. വനിത വിഭാഗം ട്രിപ്പിള്‍ ജംപിലാണ് മയൂഖ ജോണി വെള്ളി നേടിയത്. മീറ്റിന്‍െറ ഒന്നാം ദിനം മയൂഖ ലോങ് ജംപില്‍ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍, ഒളിമ്പിക് ചാമ്പ്യന്‍ കസാഖിസ്ഥാന്‍െറ ഓള്‍ഗ റിപകോവയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ മയൂഖക്ക് കഴിഞ്ഞില്ല. 14 മീറ്റര്‍ ദൂരം മറികടന്നാണ് മയൂഖ വെള്ളി സ്വന്തമാക്കിയത്. 14.32മീറ്റര്‍ ദൂരം മറികടന്ന കസാഖ് താരം അനായാസം സ്വര്‍ണം നേടി. ടൂര്‍ണമെന്‍റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരുന്നു ഇത്. 13.48 മീറ്റര്‍ ദൂരം മറികടന്ന കസാഖിസ്ഥാന്‍െറ തന്നെ ഇറിന എകേ്താവ വെങ്കലം നേടി. പുരുഷവിഭാഗത്തില്‍ 16.16 മീറ്റര്‍ ദൂരം മറികടന്നാണ് രഞ്ജിത് വെള്ളി നേടിയത്. കസാഖിസ്ഥാന്‍െറ റൊമാന്‍ വാലിയേവ് 16.69 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കി. ഖത്തറിന്‍െറ റാഷിദ് അഹമ്മദ് അല്‍ മന്നായിക്കാണ് വെങ്കലം, 15.97മീറ്റര്‍ ദൂരമാണ് റാഷിദ് മറികടന്നത്. 

വനിത വിഭാഗം പെന്‍റാത്തലോണില്‍ സ്വപ്ന ബര്‍മ്മനെ അയോഗ്യയാക്കിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ഉറച്ച ഒരു മെഡലാണ് ഇതിലൂടെ നഷ്ടമായത്. ഇറാന്‍ ടീമിന്‍െറ പരാതിയത്തെുടര്‍ന്നാണ് സ്വപ്നയെ അയോഗ്യയാക്കിയത്. പെന്‍റാത്തലോണിലെ അവസാന ഇനമായ 800 മീറ്ററില്‍ സ്വപ്ന ലൈന്‍ മറികടന്നുവെന്നായിരുന്നു ഇറാന്‍െറ പരാതി.  സംഭവത്തിന്‍െറ ടേപ്പ് പരിശോധിച്ചശേഷമാണ് അധികൃതര്‍ ഇന്ത്യന്‍ താരത്തെ അയോഗ്യയാക്കിയത്. പെന്‍റാത്തലോണില്‍ അവസാന മത്സരം കഴിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന സ്വപ്ന വെള്ളി മെഡല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇറാന്‍െറ പരാതി അംഗീകരിച്ചതോടെ അയോഗ്യയാക്കപ്പെടുകയായിരുന്നു. 4224 പോയിന്‍റ് നേടിയ ഉസ്ബക്കിസ്ഥാന്‍െറ എകാതെറീന വൊറോനിനയ്ക്കാണ് സ്വര്‍ണം. 3828 പോയിന്‍േറാടെ ഇറാന്‍െറ സെപിദ ഹുസൈന്‍ വെള്ളിയും 3637പോയിന്‍റുമായി ജപ്പാന്‍െറ ചി  കിരിയാമ വെങ്കലവും നേടി. 

1500 മീറ്ററില്‍ മുഹമ്മദ് അല്‍ ഗാര്‍നിയും 400 മീറ്ററില്‍ അബ്ദലേല ഹാറൂന്‍ ഹസനുമാണ് ഇന്നലെ ഖത്തറിന് വേണ്ടി സ്വര്‍ണം സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെയാണ് ഇരുവരുടെയും സ്വര്‍ണനേട്ടം. യു.എ.ഇയുടെ ബത്ലേം ദെസലേഗന്‍ സ്പ്രിന്‍റ് ഡബിള്‍ സ്വന്തമാക്കുന്നതിനും ആസ്പയര്‍ ഡോം ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷിയായി. ആദ്യദിനം 1500മീറ്ററില്‍ സ്വര്‍ണം നേടിയ ബത്ലേം ഇന്നലെ 3000മീറ്ററിലും സ്വര്‍ണം നേടി. എട്ട് മിനിറ്റ് 44.59സെക്കന്‍റിലാണ് അവര്‍ ഫിനിഷ് ചെയ്തത്. ബഹ്റൈന്‍െറ റൂത്ത് ജിബെറ്റ് വെള്ളിയും യു.എ.ഇയുടെ തന്നെ ആലിയ മുഹമ്മദ് സഈദ് വെങ്കലവും നേടി. 1500മീറ്ററില്‍ ഖത്തറിന്‍െറ മുഹമ്മദ് അല്‍ ഗാര്‍നി പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നിലനിര്‍ത്തി. 2008ല്‍ ഖത്തറില്‍ നടന്ന മീറ്റില്‍ സ്വന്തം നാട്ടുകാരാനയ കമാല്‍ അലി താമര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 3:36:35 സമയത്തില്‍ ഓടിയത്തെി അല്‍ ഗാര്‍നി പഴങ്കഥയാക്കിയത്. സ്വന്തം നാട്ടില്‍ വിജയിക്കുകയെന്നത് മനോഹരമായ അനുഭവമാണെന്ന് ഗാര്‍നി മത്സരശേഷം പ്രതികരിച്ചു. അടുത്ത മാസം നടക്കുന്ന ഐ.എ.എഫ് ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുമോയെന്ന് ഉറപ്പില്ല. ഈ വര്‍ഷം ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും ഗാര്‍നി പ്രതികരിച്ചു. 

ബഹ്റൈന്‍െറ ബെന്‍സണ്‍ സ്യുറേ വെള്ളിയും ഖത്തറിന്‍െറ തന്നെ സെയ്ദ് ആദെന്‍ സെയ്ദ് വെങ്കലവും നേടി. 400 മീറ്ററില്‍ ഖത്തറിന്‍െറ അബ്ദലേല ഹാറൂന്‍ ഹസന്‍ അനായാസം സ്വര്‍ണത്തിലേക്ക് കുതിച്ചു. 45.88 സെക്കന്‍റില്‍ ഓടിയത്തെിയ ഹാറൂന്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡും സ്വന്തം പേരിലാക്കി. സ്റ്റോക്ഹോമിലെ ഗ്ളോബന്‍ ഗാലനില്‍ നടന്ന അത്ലറ്റിക്സ് ഫെഡറേഷന്‍െറ ലോക ഇന്‍ഡോര്‍ ടൂര്‍ ചാമ്പ്യന്‍ഷിപ്പില്‍ 500 മീറ്ററില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു 18കാരനായ ഹാറൂന്‍.  59.83 സെക്കന്‍റില്‍ ഓടിയത്തെിയാണ് അമേരിക്കന്‍ താരമായ ബ്രെയ്സന്‍ സ്പാര്‍ട്ടലിങിന്‍െറ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. ജൂനിയര്‍ താരമായ ഹാറൂന്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ലോക അത്ലറ്റിക്സ് മീറ്റില്‍ പരിക്ക് മൂലം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന റിയോ ഒളിംപിക്സിലേക്കാണ് ഹാറൂന്‍ കണ്ണുവെക്കുന്നത്. ബഹ്റൈന്‍െറ അബൂബക്കര്‍ അബ്ബാസ് വെള്ളിയും കസാഖിസ്ഥാന്‍െറ മിഖായില്‍ ലിത്വിന്‍ വെങ്കലവും നേടി. ഖത്തര്‍, ചൈന, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മൂന്നു വീതം സ്വര്‍ണം നേടി. ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT