ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്; ദ്യുതി ചന്ദിന് ദേശീയ റെക്കോഡ്

ദോഹ: ഇന്ത്യന്‍ വനിത സ്പ്രിന്‍റര്‍ ദ്യുതി ചന്ദിന് 60 മീറ്ററില്‍ ദേശീയ റെക്കോഡ്. ദോഹയില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 60 മീറ്റര്‍ ഹീറ്റ്സില്‍ 7.28 സെക്കന്‍ഡില്‍ കുതിച്ചത്തെിയാണ് ദ്യുതി ചാമ്പ്യന്‍ഷിപ്പില്‍ പുതുചരിത്രമെഴുതിയത്. 2009ല്‍ വിയറ്റ്നാമില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 7.81 സെക്കന്‍ഡില്‍ കുതിച്ചത്തെിയ ഇന്ത്യന്‍ താരമായ അര്‍ജിന ഖാത്തൂന്‍െറ റെക്കോഡാണ് ദ്യുതി പഴങ്കഥയാക്കിയത്. കസാഖ്സ്താന്‍െറ വിക്ടോറിയ സിയാബ്കിന 2012ല്‍ ചൈനയിലെ ഹാങ്ഷൗയില്‍ സ്ഥാപിച്ച 7.33 സെക്കന്‍ഡിന്‍െറ ചാമ്പ്യന്‍ഷിപ് റെക്കോഡും ഇന്ത്യന്‍ താരത്തിനു മുന്നില്‍ വീണുടഞ്ഞു. ഏഷ്യന്‍ ഇന്‍ഡോറില്‍ 1999ല്‍ പിറന്ന വനിതകളുടെ 60 മീറ്റര്‍ റെക്കോഡായ 7.09 സെക്കന്‍ഡ് ശ്രീലങ്കയുടെ സുശാന്തിക ജയസിംഗെയുടെ പേരില്‍ ഇപ്പോഴും സുരക്ഷിതമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT