???? ???, ???? ????, ??? ????

മേരി കോമിനും സരിത ദേവിക്കും പൂജ റാണിക്കും സ്വർണം

ഗുവാഹത്തി: 12ാമത് സാഫ് ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യയുടെ വനിതാ താരങ്ങൾക്ക് സ്വർണ മെഡൽ. എം.സി മേരി കോം, സരിത ദേവി, പൂജ റാണി എന്നിവരാണ് സ്വർണം നേടിയത്. 51 കിലോഗ്രാം വിഭാഗത്തിലാണ് ലണ്ടൻ ഒളിംപിക്സ് വെങ്കല ജേതാവ് മേരി കോമിന്‍റെ സ്വർണ നേട്ടം.

ശ്രീലങ്കയുടെ അനുഷ കൊടിതുവാക്കു ദിൽരുക്ഷിയായിരുന്നു മേരി കോമിന്‍റെ എതിരാളി. തോളിനേറ്റ പരിക്ക് ഭേദമായ ശേഷമുള്ള മേരി കോമിന്‍റെ മികച്ച തിരിച്ചു വരവാണ് ഗുവാഹത്തിയിലെ റിങ്ങിൽ കണ്ടത്.

75 കിലോഗ്രാം വിഭാഗത്തിൽ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് പൂജ റാണി സ്വർണം നേടി. ശ്രീലങ്കയുടെ നിലന്തി ആന്ദരവീറിനെയാണ് പൂജാ തോൽപിച്ചത്. ഒരു വർഷത്തെ വിലക്കിന് ശേഷം റിങ്ങിൽ തിരിച്ചെത്തിയ സരിത ദേവി ശ്രീലങ്കയുടെ തന്നെ വിദുക്ഷിക പ്രബദിയെ പരാജയപ്പെടുത്തി സ്വർണം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT