????????????????? ????????????? ?????????? ??????????? ???? ???

തൈക്വാന്‍ഡോയില്‍ മാര്‍ഗരറ്റ്

ഷില്ളോങ്: വനിതകളുടെ തൈക്വാന്‍ഡോയില്‍ സ്വര്‍ണമണിഞ്ഞ്  മലയാളിതാരം  മാര്‍ഗരറ്റ് മറിയ റജി അഭിമാനമായി. 62 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മരിയ സ്വര്‍ണം നേടിയത്. നേപ്പാളിന്‍െറ എഷ ഷാക്കിയയെയാണ് ഫൈനലില്‍ കീഴടക്കിയത്. കഴിഞ്ഞ ദേശീയ ഗെയിംസിലും മാര്‍ഗരറ്റിന്  സ്വര്‍ണമുണ്ടായിരുന്നു.

കോട്ടയം കല്ലറ പഴുക്കാത്തലയില്‍ റജിയുടെയും ജയ്മോളുടെയും മകളായ മാര്‍ഗരറ്റ്  തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയിലാണ് പരിശീലിക്കുന്നത്. ബാലഗോപാലാണ് പരിശീലകന്‍. തുണ്ടത്തില്‍ മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനിയാണ്. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമംഗമായിരുന്നു ഈ മിടുക്കി. ഏപ്രിലില്‍ മനിലയില്‍ നടക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരമാണ് ഇനി മാര്‍ഗരറ്റിന്‍െറ ലക്ഷ്യം.  കഴിഞ്ഞ ദിവസം മലയാളിയായ മനു ജോര്‍ജിന് ഈയിനത്തില്‍ വെള്ളിയുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT