????????? ??????? ???????????? ???????? ??????? ????????????? ????????? ???????? -????? ????????????

സ്വര്‍ണ പതക്കത്തില്‍ മലയാള മുദ്ര

ഗുവാഹത്തി: ട്രാക്കില്‍ പി.യു. ചിത്രയും ജംപിങ്പിറ്റില്‍ രഞ്ജിത് മഹേശ്വരിയും മലയാളത്തിന്‍െറ സുവര്‍ണമുദ്ര പതിച്ചാണ് തിരിച്ചുകയറിയത്.  400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ചാലക്കുടിക്കാരന്‍ ജിതിന്‍ പോള്‍ വെള്ളി നേടി.ഒന്നാം റൗണ്ടില്‍ 14.85 മീറ്റര്‍ ചാടിയ രഞ്ജിത്, പിന്നീട് കൈവരിച്ച 16.45 മീറ്ററാണ് സ്വര്‍ണവും റെക്കോഡും ചാര്‍ത്തിക്കൊടുത്തത്. ലങ്കയുടെ ചമിന്ദ വീരസിംഗയുടെ (16.26) ദൂരമാണ് രഞ്ജിത് മറികടന്നത്. ജെ. സുരേന്ദറിനാണ് വെള്ളി(15.89). രണ്ട് വര്‍ഷമായി പരിക്കലട്ടിയിരുന്ന രഞ്ജിത് ആയുര്‍വേദ ചികിത്സയിലൂടെയാണ് തിരിച്ചത്തെിയത്. ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റടക്കം ഒളിമ്പിക്സ് യോഗ്യത നേടാന്‍ ഇനിയുമവസരമുണ്ടെന്നും അതിനായി ശ്രമിക്കുമെന്നും രഞ്്ജിത് പറഞ്ഞു. 16.85 മീറ്ററാണ് ഒളിമ്പിക് യോഗ്യത.

1500 മീറ്ററില്‍ ചിത്ര അവസാന 50 മീറ്ററിലാണ് മത്സരം തന്‍െറ പേരിലാക്കിയത്. ലങ്കയുടെ ഗയന്തിക അഭയരത്നെ ആയിരുന്നു ചിത്രയെ തുടക്കം മുതല്‍ കുഴപ്പത്തിലാക്കിയത്. അവസാന നിമിഷത്തിലെ കുതിപ്പാണ്  സ്വര്‍ണം നേടിക്കൊടുത്തത്. നാല് മിനിറ്റ് 25. 59 സെക്കന്‍ഡായിരുന്നു ചിത്രയുടെ സമയം. ഗയന്തികയുടേത് നാല് മിനിറ്റ് 25.75 സെക്കന്‍ഡും. സ്കൂള്‍ മീറ്റുകളില്‍ ഏഷ്യന്‍ തലത്തില്‍ വരെ മെഡലുകള്‍ വാരിയ ചിത്ര, സീനിയര്‍ തലത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര മീറ്റില്‍ മത്സരിക്കുന്നതും ഒന്നാമതാകുന്നതും. അവസാനനിമിഷം രണ്ടും കല്‍പിച്ച് ഓടുകയായിരുന്നെന്നും ചിത്ര പറഞ്ഞു. പാലക്കാട് മുണ്ടൂര്‍ കിഴക്കേക്കര പാലക്കീഴ് വീട്ടില്‍ ഉണ്ണികൃഷ്ണന്‍െറയും വസന്തകുമാരിയുടെയും മകളാണ്.പാലക്കാട് മെഴ്സി കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT