??????????? ??????? ???????? ??????? ???? ????? -????? ????????????

ഗോപിക്ക് റെക്കോഡ് സ്വര്‍ണം; മയൂഖക്ക് ഡബ്ള്‍

ഇന്ദിര ഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ രണ്ട് മലയാളി താരങ്ങളാണ് വ്യക്തിഗതയിനത്തില്‍ സ്വര്‍ണം കൈയിലൊതുക്കിയത്. പുരുഷന്മാരുടെ 10000 മീറ്ററില്‍ വയനാട്ടുകാരന്‍ ടി. ഗോപിയെന്ന പട്ടാളക്കാരന്‍ റെക്കോഡോടെയാണ് ഫിനിഷ് ചെയ്തത്. ബഹാദൂര്‍ സിങ്ങിന്‍െറ 23 വര്‍ഷം പഴക്കമുള്ള ദക്ഷിണേഷ്യന്‍ റെക്കോഡായ 29 മിനിറ്റ് 30.23 സെക്കന്‍ഡ് സമയമാണ് ഗോപിക്ക് മുന്നില്‍ ഇല്ലാതായത്. 29 മിനിറ്റ് 10.53 സെക്കന്‍ഡാണ് പുതിയ സമയം. ഇന്ത്യയുടെ തന്നെ സുരേഷ് കുമാറിനാണ് വെള്ളി. മുംബൈ മാരത്തണില്‍ ‘പേസ്മേക്കറാ’യി (സ്വന്തം ടീമിലുള്ള താരങ്ങള്‍ക്ക് വേഗം കിട്ടാനുള്ള ഓട്ടം) മത്സരിച്ച് റയോ ഒളിമ്പിക്സില്‍ മാരത്തണില്‍ ടിക്കറ്റുറപ്പിച്ച താരമാണ് ഗോപി. കാക്കവയല്‍ സ്കൂളിലും കോതമംഗലം എം.എ കോളജിലും ഓടിത്തെളിഞ്ഞ ഗോപി, ബത്തേരി കല്ലിങ്കല്‍ ബാബുവിന്‍െറയും തങ്കത്തിന്‍െറയും മകനാണ്.  ഹൈദരാബാദ് ആര്‍ട്ടിലറിയില്‍ ഹവില്‍ദാറാണ്. പുണെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുരേന്ദര്‍ സിങ്ങിന്‍െറ കീഴിലാണ് പരിശീലനം. ഈ താരത്തിന്‍െറ ആദ്യ അന്താരാഷ്ട്ര മെഡല്‍ കൂടിയാണിത്. തന്‍െറ മികച്ച സമയം കുറിക്കാനായെങ്കിലും പ്രതീക്ഷിച്ച സമയത്തിലത്തൊനായില്ളെന്ന് ഗോപി പറഞ്ഞു. ഈ മാസം 29ന് ബഹ്റൈനില്‍ ഏഷ്യന്‍ ക്രോസ്കണ്‍ട്രി ചാമ്പ്യന്‍ഷിപ്പാണ് ഗോപിയുടെ അടുത്ത പോരിടം.
വനിതകളുടെ ട്രിപ്ള്‍ജംപില്‍ 13.85 മീറ്റര്‍ ചാടിയാണ് മയൂഖ ഗെയിംസ് അത്ലറ്റിക്സിലെ ആദ്യ ഡബ്ളടിച്ചത്. അഞ്ചാമത്തെ ചാട്ടത്തിലാണ് ഈ ദൂരത്തിലത്തെിയത്. മറ്റൊരു മലയാളി താരമായ എം.എ. പ്രജുഷ 12.95 മീറ്ററോടെ  മൂന്നാമതായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT