അഭിമാന താരങ്ങള്‍ക്ക് രാജ്യത്തിന്‍െറ ആദരം

ന്യൂഡല്‍ഹി: റിയോയില്‍ രാജ്യത്തിന്‍െറ അഭിമാനംകാത്ത കായികതാരങ്ങള്‍ക്ക് പരമോന്നത കായിക ബഹുമതി ഖേല്‍രത്ന സമ്മാനിച്ചു. ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍  വെള്ളി നേടിയ പി.വി. സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്സില്‍ നാലാമതത്തെിയ ദീപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിതു റായ് എന്നിവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം മലയാളി നീന്തല്‍ പരിശീലകന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കും രാഷ്ട്രപതി സമ്മാനിച്ചു.  

ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്കാരവും രാഷ്ട്രപതി സമ്മാനിച്ചു.  യുവപ്രതിഭകളെ കണ്ടത്തെി വളര്‍ത്തിക്കൊണ്ടുവരുന്നതിലുള്ള മികവ് പരിഗണിച്ചാണ്  ഉഷ സ്കൂളിനുള്ള അംഗീകാരം. ഇതോടൊപ്പം 15 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും രാഷ്ട്രപതി സമ്മാനിച്ചു. റിയോ ഒളിമ്പിക്സില്‍ സ്റ്റീപ്ള്‍ ചേസില്‍ ഫൈനലിലത്തെിയ ലളിത ബാബര്‍, ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെ, വനിതാ ഹോക്കി താരം റാണി രാംപാല്‍, ഇന്ത്യന്‍ ഫുട്ബാള്‍ ടീം ഗോള്‍കീപ്പര്‍ സുബ്രതോ പാല്‍, ഗുസ്തി താരം വിനീഷ് ഫോഗട്ട് തുടങ്ങിയവരാണ് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ദ്രോണാചാര്യ നേടിയ പ്രദീപ് കുമാര്‍ മാത്രമാണ് മലയാളിയെങ്കില്‍ അഞ്ച് ഹരിയാനക്കാരാണ് ദേശീയ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. ഖേല്‍രത്ന നേടിയ സാക്ഷിമാലിക്, അര്‍ജുന ജേതാക്കളായ റാണി രാംപാല്‍, വിനേഷ് ഫോഗട്ട്, അമിത് കുമാര്‍, വിരേന്ദര്‍സിങ്, കോച്ച് മഹാവീര്‍ സിങ്ങ് എന്നിവരാണ് ഹരിയാനയില്‍ നിന്നുള്ളത്. ഖേല്‍രത്ന ജേതാക്കള്‍ക്ക് 7.5 ലക്ഷം രൂപയും അര്‍ജുന-ദ്രോണാചാര്യ ജേതാക്കള്‍ക്ക് അഞ്ച് ലക്ഷവും വീതമാണ് കാഷ് അവാര്‍ഡ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT