മരുന്നടി: സുമതി ദേവിയുടെ ഹരജിയില്‍ നാഡക്ക് നോട്ടീസ്


ന്യൂഡല്‍ഹി: ഉത്തേജക മരുന്നടിച്ചതിന് പിടിയിലായ ദേശീയ ഭാരോദ്വഹന താരം സുമതി ദേവി ഡല്‍ഹി ഹൈകോടതിയില്‍. നാലു വര്‍ഷത്തേക്ക് വിലക്കിയതിനെതിരായ ഹരജി പരിഗണിച്ച കോടതി, ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് (നാഡ) നോട്ടീസയച്ചു. കേന്ദ്ര സര്‍ക്കാറിനും സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറലിനും ജസ്റ്റിസ് സഞ്ജീവ് സച്ദേവ നോട്ടീസയക്കാന്‍ ഉത്തരവിട്ടു. നവംബര്‍ 21ന് കേസ് വീണ്ടും പരിഗണിക്കും.

സി.ആര്‍.പി.എഫില്‍ ഇന്‍സ്പെക്ടറായ സുമതി ദേവിയെ 2015 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ പൊലീസ് മീറ്റിനിടെയാണ് മരുന്നടിക്ക് പിടികൂടിയത്. ബോധപൂര്‍വം ഉത്തേജക മരുന്ന് കഴിച്ചിട്ടില്ളെന്നും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തോട് ചേര്‍ന്ന മുറിയില്‍ ഒപ്പം താമസിച്ച താരം നിരോധിത മരുന്നായ അനാബോളിക് സ്റ്റിറോയ്ഡ് കലര്‍ത്തിയ പാനീയം നല്‍കി കുടുക്കുകയായിരുന്നെന്നും സുമതി ദേവി ഹരജിയില്‍ പറയുന്നു. ഇക്കാര്യം നാഡയെ അറിയിച്ചെങ്കിലും സഹതാരത്തിനെതിരെ നടപടിയെടുത്തില്ല. 2015 ഏപ്രില്‍ 28 മുതലാണ് നാലുവര്‍ഷത്തേക്ക് സുമതി ദേവിയെ വിലക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT