??????????? ???????? ?????????? ????????? ?????

ബ്രസീല്‍: റിയോയില്‍നിന്ന് റിയാലിറ്റിയിലേക്ക്

റിയോ: ഒളിമ്പിക്സിന് ആതിഥേയരാവാനൊരുങ്ങുമ്പോള്‍ ആരുടെയും ഓര്‍മയിലത്തെുക1976 മോണ്‍ട്രിയോള്‍ ഒളിമ്പിക്സിന്‍െറ പാഠമാണ്. കാനഡയെയും ഒളിമ്പിക്സ് നഗരിയെയും കടത്തില്‍ മുക്കിയ മേള. സ്റ്റേഡിയം നിര്‍മാണം മുതല്‍ സംഘാടനം വരെയുള്ള ആവശ്യങ്ങള്‍ക്ക് മുടക്കിയ കോടിക്കണക്കിന് ഡോളറിന്‍െറ ബാധ്യതയില്‍നിന്ന് മുക്തരാവാന്‍ കാനഡക്ക് 30 വര്‍ഷം വേണ്ടിവന്നു.മഹത്തായ പോരാട്ടത്തിന്‍െറ ‘റിയോ ഷോ’ക്ക് കൊടിയിറങ്ങി ലോകം വീണ്ടും സ്വന്തം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഓര്‍മയിലത്തെുന്നത് മറ്റൊരു ‘മോണ്‍ട്രിയോളിലേക്ക്’. കണക്കുകള്‍ നിരത്തി അത് സമര്‍ഥിക്കുകയാണ് സാമ്പത്തിക വിദഗ്ധരും.
***
അരയും തലയും മുറുക്കി രണ്ട് ഉത്സവമേളകള്‍ക്ക് ഗംഭീരമായി വേദിയൊരുക്കിയതിന്‍െറ ആശ്വാസത്തിലാണ് ബ്രസീല്‍. 2014 ലോകകപ്പ് ഫുട്ബാളും ഇപ്പോള്‍ റിയോ ഒളിമ്പിക്സും. പത്തു വര്‍ഷമായി രണ്ടു മാമാങ്കങ്ങള്‍ക്കു പിന്നാലെയായിരുന്നു തെക്കനമേരിക്കയുടെ ഹൃദയഭൂമി. ഫുട്ബാളില്‍ രണ്ടാം വട്ടമായിരുന്നു വേദിയായതെങ്കില്‍, തെക്കനമേരിക്കന്‍ മണ്ണിലേക്ക് ആദ്യമായാണ് ഒളിമ്പിക്സത്തെിയത്. സാമ്പത്തികമായി വലിയ അഭിവൃദ്ധിയൊന്നുമില്ലാത്ത ശരാശരി രാജ്യം കുറ്റമറ്റരീതിയില്‍ തന്നെ ലോകകപ്പിലും ഒളിമ്പിക്സിനും സംഘാടകത്വം വഹിച്ചു. കുറ്റകൃത്യം നിറഞ്ഞ നാട്ടില്‍ ബഹളങ്ങളൊന്നുമില്ലാതെ രണ്ടു കായികമേളകള്‍ക്കും ലോകനിലവാരത്തിലായിരുന്നു സംഘാടനം.

2014 ലോകപ്പിന്‍െറ വേദിയായി 2007ലാണ് ബ്രസീലിനെ പ്രഖ്യാപിച്ചത്. 2003ലായിരുന്നു ‘ബിഡ്’ നടപടികളുടെ ആരംഭം. പെലെയും റൊണാള്‍ഡോയും രംഗത്തിറങ്ങിയതോടെ ബ്രസീല്‍ ലോകകപ്പിന് ഭാഗ്യം തെളിഞ്ഞു. രണ്ടാമത്തെ മെഗാഷോയായ ഒളിമ്പിക്സ് വേദിയായി പ്രഖ്യാപിച്ചത് 2013ല്‍. ഒന്നിനു പിന്നാലെ ഒന്നായി ലോകമേളകള്‍ എത്തിയപ്പോഴും അവര്‍ ആവേശത്തോടെ അതേറ്റെടുത്തു. സാമ്പത്തിക പരാധീനതകളെല്ലാം മാറ്റിവെച്ച്, മികച്ച ആതിഥേയരായി മാറി. ഒളിമ്പിക്സും ലോകകപ്പും മടങ്ങുമ്പോഴേക്കും പാരലിമ്പിക്സിനായി തയാറെടുക്കുകയാണ് ബ്രസീല്‍. സെപ്റ്റംബര്‍ ഏഴു മുതല്‍ 18 വരെയാണ് പാരലിമ്പിക്സ്.

വരുന്നത് വറുതിക്കാലം
ഉള്ളതുകൊണ്ട് ആഘോഷം കെങ്കേമമാക്കിയ റിയോ ഡെ ജനീറോയെയും ബ്രസീലിനെയും കാത്തിരിക്കുന്നത് സാമ്പത്തിക ഞെരുക്കത്തിന്‍െറ കാലമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. 1930ല്‍ നേരിട്ട മഹാമാന്ദ്യകാലത്തെക്കാള്‍ ദുരിതം നിറഞ്ഞ നാളുകളാവും ഒളിമ്പിക്സ് നഗരിയെ കാത്തിരിക്കുന്നതെന്നും മുന്നറിയിപ്പ് നല്‍കുന്നു. 1300 കോടി ഡോളറായിരുന്നു ബ്രസീല്‍ ഒളിമ്പിക്സിനായി പൊടിപൊടിച്ചത്. പൊതു-സ്വകാര്യ മേഖലകളില്‍ നിന്നെല്ലാം കണ്ടത്തെിയ ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച സുതാര്യതയാണ് ഇപ്പോള്‍ വിവാദമായത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണം മുതല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി നടന്നുവെന്ന കടുത്ത ആരോപണങ്ങള്‍ക്കിടെയാണ് ഒളിമ്പിക്സിന് കൊടിയിറങ്ങിയത്. ലോകം ഒന്നിച്ച ദിനങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് അയവുണ്ടായിരുന്നെങ്കിലും ഒക്ടോബര്‍ രണ്ടിന് നടക്കുന്ന റിയോ മേയര്‍ തെരഞ്ഞെടുപ്പാവും ആദ്യ ആയുധം.
വര്‍ധിച്ച തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ വിലവര്‍ധന, നികുതി വര്‍ധന, ആശുപത്രി-വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി എന്നിവ പൊതുജനങ്ങളെയും സര്‍ക്കാറിനെതിരാക്കി. ഇതെല്ലാം വരുംനാളില്‍ ബ്രസീലിയന്‍ തെരുവുകളെ പ്രക്ഷുബ്ധമാക്കിയേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, സാമൂഹിക സുരക്ഷ എന്നിവയെയും സാമ്പത്തിക അടിയന്തരാവസ്ഥ ബാധിക്കും.

സഞ്ചാരികളെ കാത്ത്
അഞ്ചു ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ റിയോയിലത്തെിയെന്നാണ് കണക്ക്. നൂറുകോടിയിലേറെ പേര്‍ ടെലിവിഷനിലൂടെ ബ്രസീലിയന്‍ കാഴ്ചകളും കണ്ടു. ഒളിമ്പിക്സ് ഉദ്ഘാടന-സമാപന ചടങ്ങുകളിലൂടെ നാടിന്‍െറ വൈവിധ്യം വിളിച്ചോതിയ സംഘാടകര്‍ ഇതെല്ലാം ഭാവിയില്‍ രാജ്യത്തിന്‍െറ വരുമാനമാവുമെന്ന പ്രതീക്ഷയിലാണ്. രാജ്യം സന്ദര്‍ശിച്ചവരില്‍ 87 ശതമാനവും വീണ്ടുമത്തെുമെന്നും വിനോദസഞ്ചാര മന്ത്രാലയത്തിന്‍െറ സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. സഞ്ചാരികളുടെ വരവില്‍ അമേരിക്കയായിരുന്നു ഒന്നാമത് (21.2 ശതമാനം). അര്‍ജന്‍റീന (14.8), ബ്രിട്ടന്‍ (4.8) എന്നിവരും ബ്രസീലിന്‍െറ മനോഹാരിതയുടെ അംബാസഡര്‍മാരാവുമെന്നാണ് അധികൃതരുടെ അവകാശവാദം. കുറ്റകൃത്യങ്ങളുടെ നാടെന്ന കുപ്രസിദ്ധി ഒളിമ്പിക്സിലൂടെ മാറിക്കിട്ടിയെന്നും അധികൃതരുടെ ആശ്വാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT